കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത് ലറ്റിക് സെന്‍ററാണ് മത്സരവേദി.

വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. അഞ്ഞൂറ് പേർക്ക് ഇരുന്ന് കളി കാണാൻ പറ്റുന്ന ഇൻഡോർ ഗ്യാലറി, ആയിരം പാർക്കിംഗ് സ്ലോട്ട്സ്, സെക്യൂരിറ്റി സർവീസ്, വാച്ച് ആൻഡ് വാർഡ് സർവീസ് എന്നിവയോട് കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.

യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 701 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൌണ്ടും ക്വാർട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൗണ്ടും പ്രോത്സാഹന സമ്മാനമായി നല്‍കും. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ പ്രശസ്തമായ നിരവധി ടൂർണമെന്‍റുകള്‍ക്ക് വിസിലൂതിയ അംപയർമാർ മത്സരം നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂർണമെന്‍റ് കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. ഈ വടംവലി മത്സരം അഭ്രപാളികളിൽ ഒപ്പി എടുക്കുന്നത് മാക്സ് ഫിലിംസ് ആയിരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ് ഫുഡ്സ്, ഏലൂർ എഡ്യൂക്കേഷണൽ കൺസൾട്ടൻസി , ആദിസ് എച്ച്ആർ
ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജൻഡ് സോളിസിറ്റേഴ്സ്, മാക്സ് ഫിലിംസ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസൺ ഗംഭീരമാക്കാൻ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വടംവലി ടൂർണമെന്‍റോടെ തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.