ബിജു ഗോപിനാഥ്.
ബെഡ്ഫോർഡ്: കോവിഡ് ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന് ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത് സമീക്ഷ യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ് . ഏതാണ്ട് അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ് ഒരുക്കി എത്തിച്ചത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമീക്ഷ പ്രവർത്തകരായ സാബു , മിഥുൻ ,സന്തോഷ് , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ് എന്നിവർ നേത്രത്വം നൽകി .
ഈ ലോക്ക്ഡൌൺ കാലത്തു നിരവധി പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ ബ്രാഞ്ചുകൾ നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .




Leave a Reply