ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ – രാഷ്ട്രീയ സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ പുരോഗമന സംഘടന സമീക്ഷ യുകെ പ്രവാസ സംവാദ സദസ്സ് സംഘടിപ്പിക്കുന്നു ഇടതു മന്ത്രിസഭയിൽ മികച്ച വകുപ്പുകൾ കൈകാര്യം ചെയ്യുന്നതും പ്രാവീണ്യം തെളിയിച്ചതുമായ മന്ത്രിമാരടക്കം സാമ്പത്തിക രംഗത്തെ അക്കാദമിക് വിദഗ്ധൻമാരെ അണിനിരത്തിയാണ് ഈ സംവാദം നടത്തുന്നത് ബഹു : ധനകാര്യ വകുപ്പ് മന്ത്രി ശ്രീ : കെ. എൻ . ബാലഗോപാലൻ, ബഹു: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ ഈ വിഷയത്തിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരള സംസ്ഥാന മുൻപ്ലാനിങ്ങ് മെമ്പറും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്‌ഞനുമായ കെ. എൻ . ഹരിലാലാണ് പ്രബന്ധം അവതരിപ്പിക്കുന്നത് .നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരീകൃഷ്ണൻ നമ്പൂതിരി സജീവ സാന്നിധ്യമാവും .കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ചുവടുവെപ്പായി അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിൽ എത്തിക്കണമെന്ന ലക്ഷ്യത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നവകേരള സൃഷ്ടി. എന്നും കേരള വികസനത്തെ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഇതിൽ എന്തു പങ്കു വഹിക്കാനാവും എന്നതാണ് ഈ സംവാദത്തിന്റെ പ്രധാന വിഷയം.

2022ജൂൺ 26 ന് ഇന്ത്യൻ സമയം 7.30 pm, UK 3 pm, UAE 6pm നും ZOOM വഴിനടത്തപ്പെടുന്ന സംവാദത്തിൽ കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും . കേരള വികസന പ്രേമികളായ പ്രവാസി സഖാക്കൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാം. കാർഷിക , വ്യവസായ, ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ പരിസ്ഥിതി, പശ്ചാത്തല സൗകര്യം, സ്ത്രീ പദവി , മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ട് വരുന്ന 25 വർഷത്തെ കേരള വികസനം മുന്നിൽ കണ്ട് പ്രവാസി സമൂഹത്തിന് ഈ പദ്ധതിക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും . വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് വിവാദമല്ല വികസനമാണ് നാടിനാവശ്യം എന്ന ലക്ഷ്യത്തോടെ ജന്മനാടിന്റെ പുരോഗതിക്കായി എല്ലാവരും പ്രവാസ സദസ്സിൽ പങ്കെടുക്കാൻ മുന്നോട്ടു വരണമെന്ന് . സമീക്ഷ യുകെയ്ക്ക് വേണ്ടി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു.