ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യു കെയുടെ ആറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി, വെയിൽസ് -കാർഡിഫ് ബ്രാഞ്ച് സമ്മേളനം ഏപ്രിൽ 2 ഞായറാഴ്ച 6 മണിക്ക് ബ്രാഞ്ച് പ്രസിഡൻറ് പ്രിൻസ് എം ജോർജിന്റെ അദ്ധ്യഷതയിൽ നടന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉത്‌ഘാടനം ചെയ്തു. സമീക്ഷ യു കെയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതിൽ ബ്രാഞ്ചിന്റെ പങ്കാളിത്തത്തെ കുറിച്ചും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിവരിച്ചു. ബ്രാഞ്ച് സെക്രട്ടറി ശ്രീ. ബിബി തോമസ് സ്വാഗതം പറയുകയും, ബ്രാഞ്ചിന്റെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിന്മേലും തുടർന്ന് ദേശീയ സമ്മേളനത്തേ സംബന്ധിച്ചും നടന്ന ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു.

നാഷണൽ കമ്മിറ്റി അംഗം അഡ്വ. ദിലീപ് കുമാർ സമ്മേളനത്തിനു ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ. പ്രിൻസ് എം ജോർജ് ബ്രാഞ്ച് പ്രസിഡന്റ്‌ ആയും, ശ്രീ. അലക്സ്‌ ജോർജ് വൈസ് പ്രസിഡന്റ്‌ ആയും, ശ്രീ.ബെന്നി തോമസ് ട്രെഷറർ ആയി തുടരാനും, പുതിയ ബ്രാഞ്ച് സെക്രട്ടറി ആയീ ശ്രീ. ബാലചന്ദ്രൻ സി എമ്മിനെയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ.ജോജി ഈപ്പനേയും സമ്മേളനം തിരഞ്ഞെടുത്തു. അവരോടൊപ്പം പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ. ബിബി തോമസ്, ശ്രീ. ബിനു ദാമോദരൻ, ശ്രീ. രാഹുൽ മാത്യു, ശ്രീ. ബിജോൺ ജോസ്, ശ്രീ. എൽദോസ് വർഗീസ്, ശ്രീ. എബ്രഹാം മാത്യു എന്നിവരും സ്ഥാനമേറ്റു. സമീക്ഷയുകെ യുകെയിൽ ആകമാനം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഷെയർ & കെയർ കമ്മ്യൂണിറ്റി പ്രോഗ്രാം വെയിൽസ് ബ്രാഞ്ചിലും നടപ്പിലാക്കാൻ തീരുമാനം ആയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ട്രെഷറർ ബെന്നി തോമസ് നന്ദി പറഞ്ഞു. ദേശീയ സമ്മേളനത്തിനു എല്ലാ പിന്തുണയും അറിയിച്ച സമ്മേളനം ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുവാനും തീരുമാനിച്ചു.