ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷയുകെ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ഷെയർ &കെയർ കമ്മ്യൂണിറ്റി പദ്ധതിക്ക് മാഞ്ചസ്റ്ററിലും തുടക്കമായി. സമീക്ഷയുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാഞ്ചസ്റ്റർ മലയാളികളുടെ പൂർണ്ണ പിന്തുണയോടെ സെൻട്രൽ & സൗത്ത് ഫുഡ് ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ, സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി, എക്സിക്യൂട്ടിവ് അംഗങ്ങളായ ബോബി, വിനോദ് കുമാർ,നാഷണൽ കമ്മിറ്റി അംഗമായ ജിജു സൈമൺ,സ്ത്രീ സമീക്ഷയുടെ പ്രവർത്തക സീമ സൈമൺ, എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ഫുഡ് ബാങ്കിനു കൈമാറി. സമീക്ഷ യു.കെ യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ പദ്ധതി തുടർന്നും എല്ലാമാസവും നടപ്പിലാക്കും.സമീക്ഷയുകെ മാഞ്ചസ്റ്റർ ബ്രാഞ്ചുമായി സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി അറിയിച്ചു. സമീക്ഷയുകെയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളിലും ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിൽ നിന്നു മാത്രമല്ല തദ്ദേശവാസികളിൽ നിന്നു പോലും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.