യു.കെ.യിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ യുടെ ആറാമത് ദേശീയ സമ്മേളനം ഏപ്രിൽ 29, 30 തീയതികളിലായി പീറ്റർ ബറോയിൽ വച്ചു നടത്തപ്പെടും. ഏപ്രിൽ 29നു പ്രതിനിധി സമ്മേളനവും ഏപ്രിൽ 30 നു പൊതുസമ്മേളനവും ആണ് നടക്കുക. ഇതിൻ്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളെ കൂട്ടിയോജിപ്പിച്ച് വിപുലമായ സ്വാഗത സംഘവും, അനുബന്ധ കമ്മറ്റികളും രൂപീകരിച്ചു.
നാഷണൽ കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും കൂടാതെ ബ്രാഞ്ച് പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ സ്വാഗത സംഘത്തിനായിരിക്കും ദേശീയ സമ്മേളനത്തിന്റെ ചുമതല.
സ്വാഗത സംഘത്തിന്റെ കൺവീനർ ആയി ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയെയും ചെയർ പേഴ്സൺമാരായി ശ്രീകുമാർ ഉള്ളപിള്ളിൽ( നാഷ്ണൽ പ്രസിഡൻറ്) ചിഞ്ചു സണ്ണി ( നാഷ്ണൽ ജോയിന്റ്സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു കമ്മിറ്റികളും കൺവീനർമാരും
ഫിനാൻസ് – ദിനേശ് വെള്ളാപ്പള്ളി, അഡ്വ ദിലിപ്കുമാർ, രാജി ഷാജി, ശ്രീകുമാർ ഉള്ളപിള്ളിൽ, ഉണ്ണികൃഷ്ണൻ ബാലൻ
പ്രോഗ്രാം – അഡ്വ ദിലിപ് കുമാർ, ജിജു സൈമൺ
റിസപ്ഷൻ- ശ്രീകാന്ത് കൃഷ്ണൻ
മീഡിയ ആൻഡ് പബ്ലിസിറ്റി – ജോമിൻ ജോ
മിനിട്സ് – ഭാസ്കർ പുരയിൽ
വെന്യു – ചിഞ്ചു സണ്ണി
ഫുഡ് – ഉണ്ണികൃഷ്ണൻ ബാലൻ
രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും, യു കെ യിലുടനീളമുള്ള വിവിധ ബ്രാഞ്ചുകളുടെ പ്രാതിനിധ്യം കൊണ്ടും, പൊതുജന പങ്കാളിത്തം കൊണ്ടും ഈ ദേശീയ സമ്മേളനം ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളുമായാണ് സംഘടനയുടെ ഓരോ ഘടകങ്ങളും മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സമ്മേളന വിജയത്തിനായി ഓരോ പ്രവർത്തകരും മുന്നിട്ടറങ്ങി പ്രവർത്തിക്കണമെന്ന് ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി ദേശീയ പ്രസിഡൻ്റ് ശ്രീ ശ്രീകുമാർ ഉള്ളാപ്പള്ളിയും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
Leave a Reply