ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾക്ക് ഫെബ്രുവരി നാലാം തീയതി ശനിയാഴ്ച്ച കെറ്റെറിങ്ങിൽ തുടക്കമാകുന്നു. കെറ്റെറിംഗ് അരീന സ്പോർട്സ് സെന്ററിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെയാണ് മത്സരം. ഫെബ്രുവരി മൂന്നാം തീയതി വെള്ളിയാഴ്ചയ്ക്കുള്ളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം എന്ന് സംഘാടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യു.ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയോ, ഗൂഗിൾ ഫോമിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്രാഞ്ചിന്റെ ബാഡ്മിന്റൺ കോർഡിനേറ്റർ അരുൺ( 0 7920 694868), സമീക്ഷ കെറ്റെറിംഗ് ബ്രാഞ്ച് സെക്രട്ടറി എബിൻ സാബു (0 7587 877981) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ബ്രാഞ്ചിലെ പ്രവർത്തകർക്കൊപ്പം ബാഡ്മിന്റൺ ഇഷ്ടപ്പെടുന്നവരുടെയും, സ്പോർട്സ് സ്നേഹികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ടൂർണമെന്റ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

എല്ലാവരുടെയും പിന്തുണയോടെ ടൂർണമെന്റ് ഒരു വിജയമാക്കി തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ ബ്രാഞ്ച് സെക്രട്ടറി എബിൻ സാബു, പ്രസിഡന്റ്‌ ഷിബു വർഗീസ്, കോർഡിനേറ്റർ അരുൺ എന്നിവർ പങ്കുവച്ചു. യുകെയിൽ പതിനഞ്ചോളം റീജിയണലിലായി നടക്കുന്ന മത്സരങ്ങളിൽ ഇരുന്നൂറോളം ടീമുകൾ മത്സരിക്കും. ഒരോ റീജിയണലിലെയും ഒന്നും രണ്ടും സ്ഥാനക്കാരാവും മാർച്ച് 25 നു മാഞ്ചസ്റ്റ്റിൽ നടക്കുന്ന ഗ്രാൻറ് ഫിനാലയിൽ മത്സരിക്കുക. ദേശീയ മത്സരാർത്ഥികൾ ഒഴികെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.