ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായിരുന്നു രാജ്യത്തിനകത്തും പുറത്തും അതിര്‍ത്തികള്‍ മറികടന്ന് സന ഇക്ബാല്‍ സഞ്ചരിച്ചിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കാറപകടത്തിന്റെ രൂപത്തില്‍ സനയുടെ മരണവാര്‍ത്തയാണ് എല്ലാവരേയും തേടിയെത്തിയത്. എന്നാല്‍ സ്വാഭാവിക മരണമായിരുന്നില്ല സനയുടേതെന്നാണ് അവരുടെ അമ്മ ആരോപിക്കുന്നത്.
മുന്‍ കൂട്ടി പദ്ധതിയിട്ട്, മകളെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഷഹീന് ഖാന് ആരോപിക്കുന്നത്. ഇതൊരു സാധാരണ അപകടം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മകള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഷഹീന് പറയുന്നു. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമിനെതിരെ ഷഹീന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചെന്നൈയിലെ ക്രസന്റ് സര്‍വകലാശാലയിലെ നിയമ വിഭാഗം മേധാവിയാണ് ഷഹീന്.
സനയുടെ അക്കൗണ്ടിലെ പണം നദീമിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ പറഞ്ഞ് അവള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാത്രമല്ല, സനയുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ എടുക്കണമെന്നും നദീം ആവശ്യപ്പെട്ടിരുന്നതായി സനയുടെ അമ്മ പറയുന്നു. നാല് മാസം മാത്രമാണ് ഭര്‍ത്താവിനൊപ്പം സന താമസിച്ചത്. ഭര്‍ത്താവും, വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കിയിരുന്നിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്നും ഷെഹീന്‍ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി
ബൈക്ക് റൈഡേഴ്സായിരുന്നു സനയ്ക്ക് അവസാന യാത്രയയപ്പ് നല്‍കുന്നതിനായി എത്തിയത്. ആത്മഹത്യയ്ക്കും, വ്യക്തികളിലുടലെടുക്കുന്ന നിരാശയ്ക്കുമെതിരെ രാജ്യം മുഴുവന്‍ തനിക്ക് ബൈക്കില്‍ സഞ്ചരിച്ച് സന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ചൊവ്വാഴ്ച ഭര്‍ത്താവുമൊരുമിച്ച് കാറില്‍ സഞ്ചരിക്കവെ, കാര്‍ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും, സന അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സന ഇരുന്നിരുന്ന സൈഡായിരുന്നു ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.
Leave a Reply