ജിമ്മി കൂറ്റാരപ്പള്ളില്‍
സുല്‍ത്താനെറ്റ് ഓഫ് ഒമാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ പ്രഥമ റോബോട്ടിക് പാര്‍ക്കിന്റെ ചെയര്‍മാന്‍ മുന്‍ യുകെ മലയാളി ഡോ. റവ. ഫാ. ബിജു ജോണ്‍. ഒരു വൈദികന്‍ ഈ മേഖലയില്‍ എത്തുന്നത് ലോകത്തിലിതാദ്യമാണ്. രണ്ടായിരത്തി രണ്ടില്‍ കമ്പ്യൂട്ടറില്‍ ഉപരിപഠനത്തിനായി ലണ്ടനിലെത്തിയതായിരുന്നു ഫാ. ബിജു ജോണ്‍. വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലിനായി സേവനമനിഷ്ഠിച്ചായിരുന്നു തുടക്കം. ഈ കാലയളവില്‍ യുകെയിലുടനീളം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി വിശുദ്ധ കുര്‍ബാനയും അനുബന്ധ ശുശ്രൂഷകളും അദ്ദേഹം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ലണ്ടണ്‍ ആസ്ഥാനമായി സീറോ മലബാര്‍ സഭാ രൂപീകരണത്തിന് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിപത്തില്‍ പഠനം പൂര്‍ത്തിയാക്കി കേരളത്തിലേയ്ക്ക് മടങ്ങി. കമ്പ്യൂട്ടര്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ഈ മലയാളി വൈദികന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള സംരഭത്തിന്റെ തലപ്പത്തെത്തിയിരിക്കുകയാണ്.
ഒമാന്റെ തലസ്ഥാന നഗരിയായ
മസ്‌ക്കറ്റില്‍ രൂപം കൊള്ളുന്ന റോബോട്ടിക് പാര്‍ക്ക് സാന്‍ഡി വാലി റോബോട്ടിക് പാര്‍ക്ക് എന്ന പേരിലറിയപ്പെടും.
എണ്ണൂറ്റി അറുപത്തി എട്ടു ഏക്കര്‍ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി മാത്രം ഒമാന്‍ സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. റോബോട്ടിക് പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ പല ഘട്ടങ്ങളിലായി എണ്ണായിരത്തി എണ്ണൂറ്റി എഴുപത്തി എട്ടു ഏക്കര്‍ സ്ഥലത്തിലായിരിക്കും പാര്‍ക്കും അനുബന്ധ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുക.
വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് സാന്‍ഡി വാലി റോബോട്ടിക് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യുഎസ് , യുകെ, ജര്‍മ്മനി, ജപ്പാന്‍, തായ്‌വാന്‍, എന്നീ രാജ്യങ്ങളുടെ സാങ്കേതിക വിദ്യയും സാന്‍ഡി വാലി പാര്‍ക്കില്‍ ഉണ്ടാവുന്നതാണ്. 2022 മെയ് 15 ന് ഒമാന്‍ സര്‍ക്കാര്‍ പ്രതിനിധി ഷെയ്ക്ക് മോഷിനും സാന്‍ഡി വാലി റോബോട്ടിക്ക് പാര്‍ക്ക് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ഫാ. ബിജു ജോണും ഒമാന്‍ സര്‍ക്കാരുമായി കരാര്‍ ഉടമ്പടി ചെയ്തു. തദവസരത്തില്‍ ഷെയ്ക്ക് ഫഹദ് , ഗവണ്മെന്റ് ഓഫ് ഒമാന്‍, കമ്പനി ഡയറക്ടര്‍ ബെന്നി തോമസ്, ഖാലിദ് ഉബൈദ്, അബ്ദുല്‍ അസ്സിസ്
എന്നിവര്‍ സന്നിഹിതരായിരുന്നു. സാന്‍ഡി വാലി റോബോട്ടിക് പാര്‍ക്കിലേക്ക് വരുന്ന നിക്ഷേപകര്‍ക്കും, കമ്പനികള്‍ക്കും, ഗവേഷകര്‍ക്കും മുന്ന് വര്‍ഷത്തേയ്ക്ക് നികുതി ഇളവുകള്‍ക്കു പുറമേ ആകര്‍ഷകമായ ഒട്ടനവധി ആനുകൂല്യങ്ങളും ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോട്ടല്‍, തീം പാര്‍ക്ക്, ഗവേഷകര്‍ തുടങ്ങിയവര്‍ക്കും സാന്‍ഡി വാലി റോബോട്ടിക് പാര്‍ക്കില്‍ നിരവധി അവസരമുണ്ട്. ഇന്ത്യന്‍ സംരംഭകരെ റോബോട്ടിക് പാര്‍ക്കിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്പനി ചെയര്‍മാന്‍ ഡോ : ഫാ ബിജു ജോണ്‍ അറിയിച്ചു. സാന്‍ഡി വാലി റോബോട്ടിക്ക് പാര്‍ക്കിനെക്കുറിച്ചും നിക്ഷേപക , തൊഴില്‍ സാദ്ധ്യതകളേക്കുറിച്ചും വിശദാംശങ്ങള്‍ അറിയാന്‍ താഴെ കാണുന്ന അഡ്രസ്സ്, ഈ മെയില്‍, ഫോണ്‍ എന്നിവ വഴിയായി ബന്ധപെടാവുന്നതാണ്
[email protected]
[email protected]
Address: Sandy valley robotics, Russyl, Muscat, P.o box 399, 132 Alkhud
Phone: ±96895956659
 
	 
		

 
      
      



 
               
               
              




 
            
Leave a Reply