നിരവധി തമിഴ് സിനിമയിൽ ഹാസ്യ താരമായും നായകൻ ആയും തിളങ്ങിയ താരമാണ് സന്താനം.ഏകദേശം ഒരു വര്ഷം മുൻപ് സന്താനത്തിന്റെ സഹോദരി ജയ ഭാരതി വാഹന അപകടത്തിൽ മരിച്ചിരുന്നു.ഇപ്പോൾ ഇതാ അന്ന് നടന്ന അപകടത്തിലെ ഞെട്ടിക്കുന്ന വഴിത്തിരിവ്, ഞെട്ടി തമിഴ് സിനിമ ലോകം.ജയാ ഭാരതിയുടേത് കരുതി കൂട്ടി ഉള്ള കൊട്ടേഷൻ ആയിരുന്നു എന്ന് തെളിഞ്ഞു.സാധാരണ അപകട മരണം എന്ന് കരുതിയ കേസിൽ ഒരു വർഷത്തിന് ശേഷമാണ് വഴിത്തിരിവ് ഉണ്ടായത്.അമേരിക്കയിൽ ഉള്ള ഭർത്താവിന്റെ കൊട്ടേഷൻ ആയിരുന്നു.ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞു സ്‌കൂട്ടറിൽ മടങ്ങുന്നതിനു ഇടയിൽ 2020 ഏപ്രിൽ മാസമാണ് ജയ മരണപ്പെടുന്നത്.

തിരുവള്ളൂർ ദേശിയ പാതക്ക് സമീപത്തു വെച്ചായിരുന്നു സംഭവം.ദേശിയ പാതക്ക് സമീപം ഇടറോഡിൽ മരത്തിനും ലോറിക്കും ഇടയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു സ്കൂട്ടർ ജയ് ഭാരതിയും.സംസ്കാരം കഴിഞ്ഞു ദിവസങ്ങൾക്ക് ഉള്ളിൽ ഭർത്താവ് അമേരിക്കയിലേക്ക് തിരികെ പോയി.അഞ്ചു വയസ്സ് ഉള്ള കുട്ടിയെ ജയാ ഭാരതിയുടെ വീട്ടുകാരെ ഏല്പിച്ചു കൊണ്ടാണ് മടങ്ങിയത്.പിന്നാലെ രണ്ടാം വിവാഹത്തിന് ഒരുക്കം തുടങ്ങി ഇതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നിയതു കൊണ്ടാണ് പോലീസിൽ പരാതി നൽകുന്നത്.തുടർന്ന് സന്താനത്തിന്റെ പരാതിയിൽ തമിഴ്നാട് സർക്കാരിന്റെ പ്രതേക നിർദേശ പ്രകാരം തിരുവള്ളൂർ എസ് പി യുടെ നേത്യത്വത്തിൽ അന്വേഷണം തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോറി ഡ്രൈവർ രാജനെ ചോദ്യം ചെയ്തതോടെ കൊട്ടേഷൻ ആണെന്ന് കണ്ടെത്തുകയായിരുന്നു.ഓഫീസിലെ മറ്റൊരു സ്ത്രീയുമായി ഉള്ള ബന്ധത്തിന്റെ പേരിൽ വിഷ്ണു പ്രസാദും ജയ ഭാരതിയും തമ്മിൽ വഴക്ക് പതിവായിരുന്നു.ഗാർഹിക പീഡനത്തിന് പരാതി നൽകും എന്ന് ജയാ ഭാരതി പല തവണ പറഞ്ഞിരുന്നു.പരാതിയുമായി മുന്നോട്ട് പോയാൽ ജോലിയെ ബാധിക്കുമോ എന്ന് വിഷ്ണു പ്രസാദ് ഭയപ്പെട്ടിരുന്നു അതിനെ തുടർന്നായിരുന്നു ഇങ്ങനെ ചെയ്ത്.അമേരിക്കയിൽ ഉള്ള വിഷ്ണു പ്രസാദിന്റെ അറസ്റ്റിനു വേണ്ടി പോലീസ് എംബസിയെ സമീപിച്ചു.