ബാബു ജോസഫ്

ബര്‍മിങ്ഹാം: പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര യുകെയില്‍ എത്തുന്നു. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലും ബ്രദര്‍ കരുമത്രയും ചേര്‍ന്ന് നയിക്കുന്ന ഏകദിന ധ്യാനം 23ന് ശനിയാഴ്ച്ച ബര്‍മിങ്ഹാമില്‍ നടക്കും. ‘മഹത്വത്തിന്‍ സാന്നിധ്യം’ എന്ന ശാലോം ടെലിവിഷന്‍ പ്രോഗ്രാമിലൂടെ അനേകരെ ക്രിസ്തീയതയുടെ ആഴങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബ്രദര്‍ കരുമത്ര ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും നവ സുവിശേഷ വത്ക്കരണത്തിന് ബലമേകുന്ന കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമായുള്ള ഷെക്കീനായ് മിനിസ്ട്രിയുടെ സ്ഥാപകനാണ്.

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിനൊപ്പം 23 ശനിയാഴ്ച്ച ബര്‍മിംങ്ഹാം സെന്റ് ജെറാര്‍ഡ് കാത്തലിക് ദേവാലയത്തില്‍ വൈകിട്ട് 7 മുതല്‍ രാത്രി 11 വരെയാണ് ആത്മീയ അഭിഷേകവും വിടുതലും പകരുന്ന വചന പ്രഘോഷണങ്ങളിലൂടെ ക്രിസ്മസിനൊരുക്കമായുള്ള ഏകദിന ധ്യാനം ബ്രദര്‍ കരുമത്ര നയിക്കുന്നത്. ധ്യാനത്തില്‍ കുമ്പസാരത്തിനും അവസരമുണ്ട്. ക്രിസ്മസിന് ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കുന്നതിന് ഒരുക്കമായി നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ സെഹിയോന്‍ യൂറോപ്പ് ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ്
ST.GERARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്
നോബിള്‍ ജോര്‍ജ് 07737 695783