സന്തോഷ് പണ്ഡിറ്റ് എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് ചിരിയാണ് .എന്നാല്‍ പണ്ഡിറ്റ് ഇപ്പോള്‍ പഴയ ആളൊന്നുമല്ല .സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെയാണ് പണ്ഡിറ്റ് ഇപ്പോള്‍ അഭിനയിക്കുന്നത് . അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ ആണ് പണ്ഡിറ്റ് പുതിയ രൂപത്തില്‍ സ്റ്റൈലിഷ് ആയി എത്തുന്നത്. മീശയും കീഴ്ചുണ്ടിന് താഴെ ചെറിയ താടിയും കൂളിംഗ് ഗ്ലാസും കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. മുഖ്യധാര സിനിമയുടെ ഭാഗമായി സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ പുറത്തു വന്ന വീഡിയോ വൈറലാവുകയാണ് . സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രവുമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയമായിരുന്നു.അടുത്തിടെ പല സാമൂഹിക വിഷയങ്ങളിലും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.
സ്വയം സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവുമായി മലയാള സിനിമയിലെ മുഖ്യധാര സിനിമകളുടെ ഗോഷ്ടികളെ അടച്ച് ആക്ഷേപിച്ചുകൊണ്ട് ചെലവ് കുറഞ്ഞ സിനിമയുമായി മലയാള സിനിമാ ലോകത്തേക്ക് നടന്ന് കയറിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. സിനിമയിലെ ക്യാമറ ഒഴികെയുള്ള മറ്റ് മേഖലകളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് സിനിമ നിര്‍മിച്ചിരുന്നത്.
Leave a Reply