അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സർഗം മ്യൂസിക് ആൻഡ് ഡീ ജെ നൈറ്റ് നാളെ സ്റ്റീവനേജിൽ ഗാനവിസ്മയം തീർക്കുമ്പോൾ സംഗീത ലോകത്തെ പ്രതിഭകളായ നിരവധി ഗായകർ അരങ്ങിലെത്തും. സർഗ്ഗം മ്യൂസിക് & ഡീ ജെ നൈറ്റിനു സ്റ്റീവനേജ് ഓവൽ കമ്മ്യൂണിറ്റി സെന്ററിലാണ് വേദിയൊരുങ്ങുക.
പ്രൊഫഷണൽ വോക്കലിസ്റ്റ്, കമ്പോസർ, പെർഫോമിംഗ് ആർട്ടിസ്റ്റ് , കൈരളി ടിവിയിലെ ഗന്ധർവ്വസംഗീതം, മണിമേളം, കഥപറയുമ്പോൾ എന്നിവയിലൂടെയും കലാ കേരളം നെഞ്ചോട് ചേർത്ത അൻവിൻ കെടാമംഗലം, കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്രജുബിലി ഫെല്ലോഷിപ്പ് ആർട്ടിസ്റ്റ് അംഗീകാരവുമായാണ് സ്റ്റീവനേജിൽ എത്തുക.
സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയിട്ടുള്ള കേംബ്രിഡ്ജ് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിൽ 12-ാം വർഷ വിദ്യാർത്ഥിയുമായ അതിഥിതാരം കാർത്തിക് ഗോപിനാഥ് കർണാടക സംഗീതത്തോടൊപ്പം, ഗിറ്റാറിലും, വയലിനിലും ഒരുപോലെ പ്രാവീണ്യം നേടിയിട്ടുണ്ട്. 2023-ലും 2024-ലും യുക്മ മത്സരത്തിൽ കലാമിന്റെ ലോക റെക്കോർഡും ഭാഷാ കേസരി അവാർഡും നേടിയിട്ടുണ്ട്.
ലൈവ് സംഗീത നിശയിൽ ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 ഫസ്റ്റ്റ ണ്ണർ അപ്പ് രാജീവ് രാജശേഖരനും സർഗം ഗാനനിശയിൽ പങ്കുചേരും.
പ്രശസ്ത അഥിതി ഗായകരോടൊപ്പം നിധിൻ ശ്രീകുമാർ (കേംബ്രിഡ്ജ്) സജിത്ത് വർമ്മ (നോർത്തംപ്റ്റൻ) ഹരീഷ് നായർ (ബോറാംവുഡ്) ഡോ. ആശാ നായർ (റിക്സ്മാൻവർത്ത്) ആനി അലോഷ്യസ് (ലൂട്ടൻ) ഡോ. രാംകുമാർ ഉണ്ണികൃഷ്ണൻ (വെൽവിൻ ഗാർഡൻ സിറ്റി) എന്നിവർ അതിഥി താരങ്ങളായി ഗാനനിശയിൽ പങ്കുചേരുമ്പോൾ സർഗ്ഗം സ്റ്റീവനേജിന്റെ അനുഗ്രഹീത ഗായകരായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഡോ ആരോമൽ, ആതിരാ ഹരിദാസ്, നിസ്സി ജിബി, ടാനിയ അനൂപ്, ഡോ. അബ്രാഹം സിബി, ഹെൻട്രിൻ ജോസഫ്, എറിൻ ജോൺ എന്നിവർ സംഗീത സദസ്സിൽ അരങ്ങു വാഴും.
സംഗീതാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംഗീതമേള ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണി മുതൽ രാത്രി എട്ടരവരെ നീണ്ടു നിൽക്കും. തുടർന്ന് ഡീ ജെക്കുള്ള അവസരമൊരുങ്ങും.
സർഗം അസ്സോസ്സിയേഷൻ മെംബർമാർക്കും അവരുടെ ഗസ്റ്റുകൾക്കും സൗജന്യമായി സംഗീത നിശയിൽ പങ്കുചേരാവുന്നതാണ്. സംഗീതാസ്വാദകർക്കായി ഫുഡ് സ്റ്റാളും ഒരുക്കുന്നുണ്ട്.
Leave a Reply