സ്റ്റീവനേജ്: സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസ്സിയേഷൻ സംഘടിപ്പിച്ച ‘പിക്നിക്ക്’ വിനോദോത്സവമായി. കോച്ച് സവാരിക്കിടെ അന്താക്ഷരിയും, കുസൃതി ചോദ്യങ്ങളും, പാട്ടുമായി ആഘോഷമാക്കിക്കൊണ്ടാണ് ഗ്രേറ്റ് യാർമോത്ത്, ഗോൾസ്റ്റൺ ബീച്ചുകളിലേക്കുള്ള വിനോദയാത്ര നീങ്ങിയത്.
കുട്ടികൾ ബീച്ചിലും, റൈഡുകളിലും തകർത്താടിയ പിക്നിക്കിൽ മണലിൽ കാസിലുകൾ തീർത്തും, തിരകളെ ഭേദിച്ചും, ഞണ്ട് പിടിത്തവുമായി തങ്ങളുടെ വിനോദ ദിനം വിത്യസ്ത രുചികളുടെ ചെറു ഗ്രൂപ്പുകളായി പിക്നിക്ക് ആകർഷകമാക്കി. മുതിർന്നവർ കുട്ടികളുടെ ആഹ്ളാദ ഇനങ്ങളിൽ ശ്രദ്ധേയരായി കാഴ്ചക്കാരായും, സുരക്ഷയൊരുക്കിയും ആസ്വദിച്ചു. ബീച്ച് ഫുട്ബോളും നടത്തി.
ചൂടുള്ള നാടൻ ഭക്ഷണ വിഭവങ്ങളും മറ്റു പല ഡിഷുകളുമായി ഗോൾസ്റ്റനിൽ നിന്നുള്ള കാറ്ററർ ജിൽവിൻ പൊതികളുമായി എത്തിയതോടെ ബീച്ചിലിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായി പിന്നീട് ഏവരുടെയും തിരക്ക്. പലതരം കാറുകൾ ഒന്നിച്ചൊരു വേദിയിൽ കാണുവാൻ കഴിഞ്ഞ ‘ക്ലാസ്സിക് ആൻഡ് വിൻറ്റേജ് കാർ ഷോ’ പിക്നിക്കിനിടെ കിട്ടിയ അസുലഭ അവസരമായി. കാസിനോകളിൽ വിനോദം കണ്ടെത്തിയവരും ഉണ്ടായിരുന്നു.
സ്നേഹത്തിന്റെയും പങ്കിടലിന്റെയും ഉല്ലാസത്തിന്റെയും വിനോദ വേളയായ സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച ‘വൺ ഡേ പിക്നിക്ക്’ ഏവരും ഏറെ ആസ്വദിച്ചാണ് മടങ്ങിയത്. സർഗ്ഗം അസ്സോസ്സിയേഷൻ ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.
Leave a Reply