അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ 2025 -2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സർഗ്ഗം സ്റ്റീവനേജിന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷത്തിനിടയിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബർമാരിൽ നിന്നും മനോജ് ജോണിനെ പ്രസിഡണ്ടായും, അനൂപ് എം പി യെ സെക്രട്ടറിയായും, ജോർജ്ജ് റപ്പായിയെ ഖജാൻജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയിൽ ടെസ്സി ജെയിംസ് വൈസ് പ്രസിഡണ്ടും, ആതിര മോഹൻ ജോ. സെക്രട്ടറിയുമാണ്. ഡാനിയേൽ മാത്യു, ടിന്റു മെൽവിൻ, ജിനേഷ് ജോർജ്ജ്, പ്രീതി മണി, പ്രിൻസൺ പാലാട്ടി, എബ്രഹാം വർഗ്ഗീസ്, ദീപു ജോർജ്ജ് എന്നിവർ കമ്മിറ്റി മെംബർമാരായി സേവനം ചെയ്യുന്നതോടൊപ്പം, വിവിധ ഉപ കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.


കഴിഞ്ഞ ഇരുപതു വർഷത്തോളമായി സാമൂഹിക, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകിയും പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ, യു കെ യിൽ പ്രശസ്തമായ മലയാളി അസോസിയേഷനാണ് സർഗ്ഗം സ്റ്റീവനേജ്.

സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിൽ വിളിച്ചു കൂട്ടിയ ജനറൽ ബോഡി യോഗത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മുണ്ടാട്ട് വാർഷീക കണക്കും, സജീവ് ദിവാകരൻ വാർഷിക റിപ്പോർട്ടും അവതരിപ്പിക്കുകയും, പൊതുയോഗത്തിൽ അംഗീകാരം നേടുകയും ചെയ്തു. 2024-2025 കമ്മിറ്റി, സർഗ്ഗം മെംബർമാരിൽ നിന്നും ലഭിച്ച സഹകരണത്തിനും, പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തുകയും, പുതിയ ഭരണ സമിതിക്കു വിജയാശംസകൾ നേരുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് സർഗ്ഗം സ്റ്റീവനേജ് സംഘടനയുടെ 2025 -2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയുടെ ഔദ്യോഗിക ഇൻസ്റ്റലേഷൻ നടന്നു. മനോജ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പുതിയ ഭരണ സമിതി തങ്ങളുടെ നയപ്രഖ്യാപനം നടത്തുകയും ചെയ്തു. മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണവും, കലാ-കായിക പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കലും തുടങ്ങിയ കർമ്മപദ്ധതികൾക്കു മുൻ‌തൂക്കം നൽകുവാൻ നവ നേതൃത്വം പ്രതിജ്ഞാബദ്ധമെന്ന് മനോജ് ജോൺ പറഞ്ഞു.

പ്രഥമ പരിപാടിയെന്ന നിലയിൽ ഈസ്റ്റർ- വിഷു- ഈദ് സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ് പുതിയ കമ്മിറ്റി. നെബ്വർത്ത് കമ്മ്യൂണിറ്റി ഹാളിൽ ഏപ്രിൽ 27 ന് ഞയറാഴ്ച ഈസ്റ്റർ ആഘോഷത്തിന് വേദിയൊരുങ്ങുമെന്നും സർഗ്ഗം കുടുംബാംഗങ്ങളുടെ സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുകയും ചെയ്തു.

സ്നേഹവിരുന്നോടെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു. സർഗ്ഗത്തിന്റെ നേതൃത്വത്തിൽ ചെണ്ട ക്‌ളാസ്സുകളും ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. സർഗ്ഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറിൽ പരം മെംബർമാർ ഉണ്ട്.