തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് വിവരമുണ്ട്. വിവാഹമോചിതയായ ഇവര്‍ കോഴിക്കോട്ട് നിന്നാണ ജേര്‍ണലിസം പഠിച്ചത്. ഇവരുടെ സുഹൃത്തായ ഷോര്‍ട്ട് ഫിലിം സംവിധായകനും നിരീക്ഷണത്തിലാണ്. പോലീസിലെ ചിലരുടെ സഹായവും ഈ ഹണിട്രാപ്പ് ഓപ്പറേഷന് ലഭിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് പറയുന്നു.
രാത്രികാലങ്ങളില്‍ ഈ വിധത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന സ്വഭാവം ശശീന്ദ്രനുള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് പോലീസിലെ ചിലരാണ് വിവരം നല്‍കിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുടുക്കാനായി ഇവര്‍ തെരഞ്ഞെടുത്തത്. രണ്ട് മന്ത്രിമാര്‍ കൂടി കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങളെങ്കിലും ഇത് ഇന്റലിജന്‍സ് സ്ഥിരീകരിക്കുന്നില്ല.