തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ അനുവദിക്കണമെന്ന് ശശി തരൂര്‍ എംപി. ദൈവങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവരെ ജനങ്ങളായിട്ട് തടയരുത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ജാതി-ലിംഗ വിവേചനം കാണിക്കരുതെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശനം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ പറഞ്ഞു. കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.
ശബരിമലയലെ സ്ത്രീ പ്രവേശനത്തിന് പ്രതികൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്‌യൊണ് ശശി തരൂരിന്റെ അഭിപ്രായപ്രകടനം