സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1994 ല്‍ റിലീസ് ചെയ്ത ചിത്രമാണു പിന്‍ഗാമി. പിന്നീടു യുവതലമുറ ഏറ്റെടുത്ത ചിത്രത്തിന് അന്ന് അര്‍ഹിക്കുന്ന പ്രധാന്യം കിട്ടിയിരുന്നില്ല. എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടതു തന്റെ ഒരു തെറ്റായ തീരുമാനം കൊണ്ടാണ് എന്നു സത്യന്‍ അന്തിക്കാട് അടുത്ത കാലത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ എത്തിയ തേന്‍മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിനൊപ്പമാണു പിന്‍ഗാമിയും തിയേറ്റില്‍ എത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്നും കുറച്ചു മുന്നോട്ട് നീട്ടി വച്ചോളു എന്നും പ്രിയദര്‍ശന്‍ സത്യന്‍ അന്തിക്കാടിനോടു പറഞ്ഞിരുന്നു. പക്ഷേ എന്റെ ഈഗോ കാരണം ഞാന്‍ അതു കേട്ടില്ല. എന്തു കൊണ്ട് എന്റെ സിനിമ തേന്‍മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂടാ എന്നായി ഞാന്‍. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കു മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നു എന്ന്. അന്നു പ്രിയന്‍ പറഞ്ഞതു കേള്‍ക്കാമായിരുന്നു എന്ന്.