ബാബു ജോസഫ്
ഈസ്റ്റ് സസെക്‌സ്: റവ. ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീം 2017 ഒക്ടോബര്‍ സ്‌കൂള്‍ അവധിക്കാലത്ത് 23 തിങ്കള്‍ മുതല്‍ 26 വ്യാഴം വരെ പന്ത്രണ്ടു വയസ്സുമുതല്‍ പതിനാറ് വരെയുള്ള കുട്ടികള്‍ക്കായി താമസിച്ചുള്ള ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഈസ്റ്റ് സസെക്‌സില്‍ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം.
അഡ്രസ്സ്
ASHBURNHAM
CHARITABLE TRUST
ASHBURNHAM PLACE
BATTLE
TN33 9NF
കൂടുതല്‍ വിവര
ങ്ങള്‍ക്ക്
ബിജോയി ആലപ്പാട്ട് 07960000217
സിമി മനോഷ് 07577606722
Leave a Reply