ലണ്ടൻ :  കൊറോണ വൈറസ് വ്യാപനത്തെ തടയാനായി ഓരോ ദിവസവും പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഇന്നലെ ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോൾ തന്നെ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. മരണം 104 എത്തുകയും രോഗബാധിതരുടെ എണ്ണം 2626 റിൽ ആകുകയും ചെയ്‌തതോടെ പുതിയ നിർദ്ദേശങ്ങളുമായി ബോറിസ് ജോൺസൻ… പ്രധാന തീരുമാനങ്ങൾ ഇവയാണ്.

വെള്ളിയാഴ്ചയോടു കൂടി എല്ലാ സ്‌കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുന്നു.

പ്രൈവറ്റ് സ്‌കൂളുകളും നേഴ്സറിയും ഇതിൽപ്പെടുന്നു.

മെയ് ജൂൺ മാസങ്ങളിൽ നടക്കാനിരുന്ന പരീക്ഷകൾ നടക്കാനുള്ള സാധ്യത ഇല്ലായതായി

കുട്ടികളുടെ ഭാവിയെ ബാധിക്കാതെ തന്നെ തീരുമാനങ്ങൾ ഉണ്ടാകും

സ്‌കൂൾ കീ വർക്കേഴ്‌സ് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യണം…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയോ വൗച്ചർ നൽകുകയോ ചെയ്യും

വാടക തരുന്നതിൽ വീഴ്ച വരുത്തുന്ന താമസക്കാരെ പുറത്താക്കാൻ പാടുള്ളതല്ല… ഇതിന് വേണ്ടി നിയമനിർമ്മാണം നടത്തും.

ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്‌തു രോഗനിർണ്ണയം നടത്തുന്നു.

ലോകത്താകമാനം ഇതുവരെ മരിച്ചത് 8000 പേർ .. രോഗബാധിതർ രണ്ട് ലക്ഷം കവിഞ്ഞു.

ഇന്നൊരുദിവസം ഇറ്റലിയിൽ മാത്രം മരിച്ചത് 475 പേർ ആണ് എന്നത് ആശങ്ക കൂട്ടുന്നു.