15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കടയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചത്. കുന്നുകുഴി തെക്കുംമൂട് ബണ്ട് കോളനിയില്‍ ടി സി 12/60ല്‍ സച്ചിനാ (19)ണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് നേതൃത്വം നല്‍കിയ പ്രാവച്ചമ്പലം കടലബ്ര ശോഭനമന്ദിരത്തില്‍ സൂരജി (19)നെയും വഴയില സ്വദേശിയും പത്തൊമ്പതുകാരിയുമായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

രണ്ടാഴ്ചകൊണ്ട് ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഒന്നാംപ്രതി സച്ചിന്‍, രണ്ടാംപ്രതിയും സുഹൃത്തുമായ സൂരജിന്റെയും സൂരജിന്റെ കാമുകിയായ മൂന്നാംപ്രതിയുടെയും അറിവോടെ പ്രാവച്ചമ്പലത്തെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. പകല്‍സമയം പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോഴായിരുന്നു വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് രാത്രി സംഘം മദ്യപിക്കുകയും പെണ്‍കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്ത് ഇരുസംഘങ്ങളായി പീഡിപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് വീട്ടിലെത്തി മകളെ കാണാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നിരന്തരമായി പ്രതികളുടെ മൊബൈലില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രാത്രി വൈകി ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നടത്തി പ്രാവച്ചമ്പലത്തെ വീട്ടിലെത്തി പൊലീസ് പ്രതികളെ പിടികൂടി.

പ്രതികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മുരളീകൃഷ്ണ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ഷൗക്കത്തലി, അജയ് ശേഖര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.