ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സ്കൂളുകൾ അടച്ചിടുകയും ഗതാഗതം വ്യാപകമായി തടസ്സപ്പെടുകയും ചെയ്തു. ശക്തമായ ഹിമപാതവും താപനില കുത്തനെ താഴ്ന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ജനുവരി 4 മുതലാണ് പല പ്രദേശങ്ങളിലും സാഹചര്യം രൂക്ഷമായത്.

നൂറുകണക്കിന് സ്കൂളുകൾ താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകളും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വടക്കൻ സ്കോട്ട് ലൻഡിലെ ചില പ്രദേശങ്ങളിൽ റോഡ് ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. മഞ്ഞുകെട്ടിയ റോഡുകളും ദൃശ്യമാനം കുറഞ്ഞതും യാത്രക്കാരെ ഗുരുതരമായി ബാധിച്ചു.

വടക്കൻ ഇംഗ്ലണ്ടിലെ നോർത്ത് അംബർലൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത ദിവസങ്ങളിലും തണുപ്പും ഹിമപാതവും തുടരുമെന്നതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.











Leave a Reply