ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ കുട്ടികളുടെ ഇടയിലെ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഫോണിൻറെ ഉപയോഗം കൂടിയതാണ് പുതിയ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതിന് വഴിവച്ചത്. കോവിഡ് സമയത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ട സാഹചര്യം ഉരിത്തിരിഞ്ഞതാണ് നല്ലൊരു ശതമാനം കുട്ടികളുടെ ഇടയിലും ഫോൺ ഉപയോഗം കൂടിയതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സ്കൂൾ ദിവസങ്ങളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിർത്തലാക്കാനുള്ള നിർദ്ദേശം സ്കൂളുകൾക്ക് നൽകിക്കഴിഞ്ഞു, മൂന്ന് വർഷം മുമ്പ് സർക്കാർ മൊബൈൽഫോൺ നിരോധിച്ചു കൊണ്ട് ഇറക്കിയ ഉത്തരവിന് പല സ്കൂളുകളും സമ്മിശ്ര പ്രതികരണമാണ് നൽകിയത്. ചില സ്കൂളുകൾ സമ്പൂർണ്ണ നിരോധനം നടപ്പിലാക്കിയപ്പോൾ പല സ്കൂളുകളും ഇടവേളകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികളെ അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ ദിനം മുഴുവൻ കുട്ടികളും ഒരു കാരണവശാലും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.


നിലവിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദേശം നടപ്പിലാക്കപ്പെടുന്നില്ലെങ്കിൽ നിയമനിർമാണത്തെക്കുറിച്ച് ചിന്തിക്കുമെന്ന സൂചനകളാണ് വിദ്യാഭ്യാസ സെക്രട്ടറി നൽകിയത് . പക്ഷേ നിർദേശം എങ്ങനെ നടപ്പിലാക്കും എന്ന കാര്യത്തിൽ ചില ആശയ കുഴപ്പങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. ചില സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ ഫോണുകൾ കൈമാറണ.മെന്നാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം .കുട്ടികൾക്ക് അവരുടെ ഫോണുകൾ കൈവശം വയ്ക്കാമെന്നും എന്നാൽ സ്കൂൾ സമയത്ത് അവർ അത് ഒരുവിധത്തിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല സ്കൂൾ അധികൃതർക്കാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രായോഗികതലത്തിൽ നിരോധനം നടപ്പിലാക്കുന്നതിന് ഒട്ടേറെ വൈഷമ്യങ്ങൾ ഉണ്ടെന്നാണ് ഒരു അധ്യാപിക മലയാളം യുകെ ന്യൂസിനോട് പ്രതികരിച്ചത്. എല്ലാ ദിവസവും രാവിലെ കുട്ടികളുടെ ഫോണുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് തന്നെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് പലരും പരാതിപ്പെട്ടു. കുട്ടികൾ ഫോണുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുന്നതിന് പകരം അവർക്ക് സന്ദർശിക്കാൻ പാടില്ലാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം പ്രായത്തിന്റെ അടിസ്ഥാനത്തിൽ കർശനമായി നിരോധിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കുകയാണ് വേണ്ടതെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്