ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​നി സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച് (ഐ​സി​എം​ആ​ർ) ഡ​യ​റ​ക്ട​ര്‍ ഡോ. ​ബ​ല്‍​റാം ഭാ​ര്‍​ഗ​വ. മു​തി​ര്‍​ന്ന​വ​രെ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കു​ട്ടി​ക​ള്‍​ക്കു ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ ആ​ദ്യം പ്രൈ​മ​റി ക്ലാ​സു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് ഭാ​ര്‍​ഗ​വ നി​ര്‍​ദേ​ശി​ച്ചു.

മു​തി​ര്‍​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യം സ്‌​കൂ​ള്‍ തു​റ​ക്കാ​മെ​ന്നാ​ണ് മു​മ്പ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും 1-5 ക്ലാ​സ് കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്നാ​ണ് ബ​ല്‍​റാം ഭാ​ര്‍​ഗ​വ പ​റ​യു​ന്ന​ത്. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൂ​ര്‍​ണ​മാ​യി വാ​ക്‌​സി​ന്‍ എ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല്‍ കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​മെ​ന്നു നേ​ര​ത്തേ എ​യിം​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​രി​യ​യും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളാ​ണ്.