സ്വന്തം ലേഖകൻ
ശാസ്ത്രജ്ഞന്മാരും ആരോഗ്യ രംഗത്തെ വിദഗ്ധരും അടങ്ങിയ സംഘം ബോറിസ് ജോൺസനോട് ശൈത്യകാലത്ത് കൂടുതൽ അപകടകരമായേക്കാവുന്ന രണ്ടാംഘട്ട വ്യാപനം തടയാൻ ജനങ്ങളോട് അഭിപ്രായങ്ങൾ ആരായാൻ നിർദ്ദേശിച്ചു. വൈറോളജി, പൊതുജനാരോഗ്യം, എപിഡമോളജി തുടങ്ങി അതാതു മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 27 ഓളം വിദഗ്ധരാണ് ബോറിസ് ജോണ്സണ് കത്തയച്ചത്.. അതോടൊപ്പം യുകെയിലെ മരണസംഖ്യ ഏറ്റവുമധികം ഉയർത്തിയ വെസ്റ്റ് മിനിസ്റ്റർലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കത്തെഴുതിയവരിൽ മുൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ, യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഗ്ലോബൽ ഹെൽത്ത് എക്സ്പർട്ട് പ്രൊഫസർ തൃഷ ഗ്രീൻഹാൽഗ്, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡിലെ പ്രൈമറി കെയർ എക്സ്പർട്ട് പ്രൊഫസർ ദീനൻ പിള്ള, യു സി എൽ ലിലെ വൈറോളജി എക്സ്പെർട്ട് പ്രൊഫസർ ദേവി ശ്രീധർ തുടങ്ങിയ വിദഗ്ധരാണ് അടങ്ങിയിരിക്കുന്നത്. മാർച്ച് ഫോർ ചേഞ്ച് ഓർഗനൈസ് ചെയ്തിരിക്കുന്ന കത്തിൽ ആരോഗ്യ വിദഗ്ധരുടെയും സാധാരണക്കാരുടെയും ശാസ്ത്രത്തിൻെറയും സഹായത്തോടെ ഒരു ഗ്രാസ്റൂട്ട് ക്യാമ്പയിൻ ആണ് ഉദ്ദേശിക്കുന്നത്. തീർച്ചയായും അത് സാധ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് നടപ്പാക്കുകയാണെങ്കിൽ ഘടനാപരമായ വെല്ലുവിളികളെ ശാസ്ത്രീയമായും ക്രിയാത്മകമായും നേരിടാമെന്നും മരണസംഖ്യ കുറയ്ക്കാമെന്നും അവർ വാദിക്കുന്നു.
ഗവൺമെന്റിന് അകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകരുടെ ജീവൻമരണ പോരാട്ടം കൊണ്ട് പോലും മരണസംഖ്യ കുറയ്ക്കാൻ ആയിട്ടില്ല എന്നതാണ് സത്യാവസ്ഥ. അതോടൊപ്പം പാവപ്പെട്ടവരും ചില ന്യൂനപക്ഷ വംശജരിൽ നിന്നുള്ളവർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്.
എൻ എച്ച് എസ് ന്റെ ഫലപ്രദമായ വിഘടനം, ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യവും സാമൂഹ്യസുരക്ഷയും, വെസ്റ്റ് മിനിസ്റ്ററിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങൾക്ക് അവബോധം നൽകുക, പ്രാദേശിക ഭരണകൂടങ്ങളും വികസിത രാജ്യങ്ങളുമായി ചർച്ചയ്ക്ക് അവസരമൊരുക്കുക, തുടങ്ങി ശാസ്ത്രീയമായ രീതികൾ അവലംബിക്കാൻ ആണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. എല്ലാം രാഷ്ട്രീയ പാർട്ടികളും ഇതിൽ സഹകരിക്കണമെന്നും, പ്രശ്നം പരിഹരിക്കാനായി നടത്തുന്ന എൻക്വയറിയിൽ പങ്കാളികളാകണമെന്നും അവർ ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവിൽ രാജ്യത്തെ തിരികെ കൊണ്ടുവരാനുള്ള മികച്ച മാർഗ്ഗമാണിത്. കത്തിൽ ഒപ്പിട്ടിരിക്കുന്നവരിൽ അധികം പേരും ഗവൺമെന്റിന്റെ സ്ഥിരം വിമർശകരാണ്.
അമ്പതിനായിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകത്തിലെ തന്നെ ഉയർന്ന മരണ നിരക്കുകൾ ഉള്ള രാജ്യങ്ങളിൽ പെടുന്ന യുകെ എപ്പോഴും തങ്ങൾ സുരക്ഷിത സ്ഥാനത്താണെന്ന് വിശ്വസിക്കുന്നതായി വിദഗ്ധർ പരാതിപ്പെട്ടു. തിടുക്കപ്പെട്ട് ലോക്ക് ഡൗൺ പിൻവലിച്ചതും, വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സംബന്ധിച്ചുള്ള പോളിസിക്ക് എതിർത്ത് നിൽക്കുന്നതും തുടങ്ങിയവ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യതകൾ കൂട്ടുന്നു.
Leave a Reply