മയക്കുമരുന്ന് ഉപയോഗം മൂലമുള്ള മരണനിരക്ക് സ്കോട്ട്ലൻഡിൽ വർദ്ധിച്ചുവരുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. യുഎസിനെക്കാളും, മറ്റു യൂറോപ്യൻ രാജ്യങ്ങളെക്കാളും സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള മരണനിരക്ക് അധികമാണ്. ബ്രിട്ടനിൽ മയക്കുമരുന്ന് മൂലമുള്ള ശരാശരി മരണനിരക്കിന്റെ മൂന്നിരട്ടിയാണ് സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുപ്രകാരം കഴിഞ്ഞവർഷം 1187 പേരാണ് മയക്കുമരുന്നിന് അധിക ഉപയോഗം മൂലം മരണപ്പെട്ടത്. 2017ലെ കണക്കിൽ നിന്നും 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹെറോയിൻ ഉപയോഗിക്കുന്നവർക്ക്, അതിൽ നിന്നുള്ള വിടുതലിനായി എൻ എച്ച് എസ് നിർദേശിക്കുന്ന മെതഡോൺ എന്ന മരുന്ന് കൂടുതൽ മരണത്തിന് കാരണമാകുന്നതയാണ് കണ്ടെത്തൽ. യൂറോപ്പിലെ മുഴുവൻ മരണ നിരക്കിനേക്കാൾ കൂടുതലാണ് സ്കോട്ട്‌ലൻഡിൽ മാത്രം ഉള്ളതെന്ന് നാഷണൽ റെക്കോർഡ് ഓഫ് സ്കോട്ട്‌ലൻഡ് വെളിപ്പെടുത്തുന്നു. ഇത്തരം മരണനിരക്കിൽ യുഎസിനെ കടത്തിവെട്ടിയിരിക്കുകയാണ് സ്കോട്ട്‌ലാൻഡ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1996 മുതലുള്ള സർവ്വേയിലെ, ഏറ്റവും കൂടിയ മരണ നിരക്കാണ് 2018-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. മരിച്ചവരിൽ 72 ശതമാനം പേരും പുരുഷന്മാരാണ്. ആയിരത്തോളം പേർ, ഹെറോയിൻ, മോർഫിൻ മുതലായവയുടെ ഉപയോഗം മൂലമാണ് മരിച്ചത്. എന്നാൽ ഏറ്റീസോളം പോലുള്ള ഗുളികകളുടെ ഉപയോഗം മൂലമാണ് 792 മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. സെൻട്രൽ ഗ്ലാസ്ഗോയിൽ ഇത്തരം മരുന്നുകൾ തീരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമായത് ഇത്തരം മരണനിരക്ക് വർധിക്കുന്നതിന് കാരണമായി.

ഇത്തരം കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നും, ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്കോട്ട്‌ലൻഡ് ആരോഗ്യമന്ത്രി ജോ പാട്രിക് അറിയിച്ചു. എന്നാൽ ഗവൺമെന്റ് ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സ്കോട്ടിഷ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ആരോഗ്യമേഖലയിൽ ഗവൺമെന്റ് കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നു പാർട്ടി വക്താവ് ആനി വെൽസ് ആരോപിച്ചു.