ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്‌കോട്ട്‌ലൻഡിൽ മയക്കുമരുന്ന് ദുരുപയോഗം മൂലം മരിച്ചവരുടെ എണ്ണം 279 ആയി കുറഞ്ഞു. അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. സ്കോട്ട്ലൻഡിലെ നാഷണൽ റെക്കോർഡ്സിൻെറ കണക്കുകൾ പ്രകാരം 2022-ൽ മയക്കുമരുന്ന് ദുരുപയോഗം മൂലം 1,051 പേരാണ് മരിച്ചത്. എന്നാൽ ഇപ്പോഴും യുകെയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന മയക്കുമരുന്ന് മരണനിരക്ക് സ്കോട്ട് ലൻഡിൽ തന്നെയാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങൾ കുറഞ്ഞെങ്കിലും, രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടിയിലധികം തന്നെയാണ് ഇപ്പോഴും മരണനിരക്ക് ഉള്ളത്.
2022-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 10 മരണങ്ങളിൽ എട്ടിലധികവും ഹെറോയിൻ, മോർഫിൻ, മെത്തഡോൺ എന്നിവയുൾപ്പെടെയുള്ള ഒപിയേറ്റുകളും ഒപിയോയിഡുകളും മൂലമാണ്. മയക്കുമരുന്ന് ദുരുപയോഗ മരണങ്ങളിൽ ഭൂരിഭാഗവും ആകസ്മികമായ വിഷബാധയായി തരംതിരിച്ചിട്ടുണ്ട്, ഇതിൽ 7% മാത്രമാണ് മനഃപൂർവ്വ സ്വയം വിഷബാധയായി തരംതിരിച്ചിരിക്കുന്നത്. സ്കോട്ട് ലൻഡിലെ മയക്കുമരുന്ന് വിഷബാധയേറ്റ് മരണനിരക്ക് 2021-ൽ യുകെ ശരാശരിയേക്കാൾ 2.7 മടങ്ങ് കൂടുതലായിരുന്നു.
മയക്കുമരുന്ന് മരണങ്ങൾ രണ്ട് പതിറ്റാണ്ടുകളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും 2013 ന് ശേഷം ഈ കണക്കുകളിൽ കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരുന്നതെന്നും നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട് ലൻഡിലെ ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മേധാവി ജൂലി റാംസെ പറഞ്ഞു. 1996 ൽ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഇടിവാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply