ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദിവസത്തിൽ പരമാവധി ഒരു മണിക്കൂർ മാത്രമേ സ്ക്രീൻ സമയം അനുവദിക്കാവൂ എന്നും രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾ സ്ക്രീൻ ഒറ്റയ്ക്ക് കാണരുതെന്നുമുള്ള പുതിയ സർക്കാർ മാർഗനിർദ്ദേശം പുറത്തുവന്നു . വേഗതയേറിയ വീഡിയോകൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട് . സ്ക്രീൻ ഒഴിവാക്കി കഥ വായിക്കലും ലളിതമായ കളികളും ഉൾപ്പെടുത്തുന്ന രീതികളും മാതാപിതാക്കൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിർദേശങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയതെന്നും, കൂടുതൽ പഠനങ്ങൾ വരുന്നതിനനുസരിച്ച് അവ പുതുക്കുമെന്നും വിദ്യാഭ്യാസ സെക്രട്ടറി Bridget Phillipson വ്യക്തമാക്കി. കുട്ടികൾ ഒറ്റയ്ക്ക് നീണ്ട സമയം സ്ക്രീൻ ഉപയോഗിക്കുന്നത് അവരുടെ ഉറക്കം, ശാരീരിക പ്രവർത്തനം എന്നിവയെ ബാധിക്കാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സ്ക്രീൻ സമയം മുഴുവനും ഒരുപോലെ അല്ല; മുതിർന്നവരോടൊപ്പം കാണുമ്പോൾ ബൗദ്ധിക വികസനത്തിന് ഗുണകരമാണെന്നും വിദഗ്ധർ പറയുന്നു.

ഇന്നത്തെ കുട്ടികളുടെ ഉള്ളടക്കങ്ങൾ മുൻകാലത്തേക്കാൾ വളരെ വേഗതയേറിയതും ആവേശകരവുമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ചില പഠനങ്ങൾ പ്രകാരം വേഗതയേറിയ വീഡിയോകൾ കുട്ടികളുടെ മസ്തിഷ്‌കത്തിന് പിന്തുടരാൻ ബുദ്ധിമുട്ടുണ്ടാക്കി “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം ഉണർത്താൻ ഇടയാക്കാം. ഇതോടെ വികാര നിയന്ത്രണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതയും ഉയരുന്നുവെന്നാണ് മുന്നറിയിപ്പ്. കുട്ടികൾ വേഗതയേറിയ വീഡിയോകൾ കാണുമ്പോൾ അവരുടെ മസ്തിഷ്‌കം അതിനെ “സമ്മർദ്ദം” ആയി കാണക്കാക്കും. . അതുകൊണ്ട് തന്നെ “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം സജീവമാകുകയും, അതുവഴി കുട്ടികളുടെ ശ്രദ്ധ, പെരുമാറ്റം, വികാരനിയന്ത്രണം എന്നിവയെ ബാധിക്കുന്നതിലേയ്ക്കും നയിക്കപ്പെടാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത് .