ന്യൂസ് ഡെസ്ക്, മലയാളം യുകെ
അബർഡീനിൽ കാണാതായ രണ്ട് സഹോദരിമാരെ അവസാനമായി കണ്ട സ്ഥലത്തിന് സമീപം രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് രാത്രി 9 മണിക്കാണ് വിക്ടോറിയ പാലത്തിന് സമീപത്തുള്ള നദിയിൽ നിന്ന് ഉദ്യോഗസ്ഥർ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ ക്വീൻ എലിസബത്ത് പാലത്തിനു സമീപം ആണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.അന്വേഷണത്തോട് അനുബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഹസ്തി കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് സ്കോട്ട് ലൻഡ് പോലീസ് പറഞ്ഞു.
രണ്ട് സഹോദരിമാരുടെ തിരോധാനം ഒരു വലിയ തിരച്ചിൽ പ്രവർത്തനത്തിന് ആണ് തുടക്കമിട്ടത് . മൃതദേഹങ്ങൾ കണ്ടെടുത്ത വിക്ടോറിയ പാലവും ക്വീൻ എലിസബത്ത് പാലവും റിവർ ഡീയിൽ ഏകദേശം അര മൈൽ അകലെയാണ്. സംഭവത്തിൽ ദുരൂഹത നീക്കുവാൻ തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ചെയ്യുമെന്ന് ഇന്നലെ പോലീസ് സൂപ്രണ്ട് ഡേവിഡ് ഹോവിസൺ പറഞ്ഞിരുന്നു. സഹോദരിമാർ ഏകദേശം 10 വർഷം മുമ്പ് ആണ് സ്കോട്ട് ലൻഡിലേക്ക് താമസം മാറിയത്.
Leave a Reply