കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാമത്തെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ 1205 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 165 സാക്ഷികളാണുള്ളത്. ഭാര്യയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഷാജുവിന്റെയും പിതാവ് സക്കറിയായുടെയും പങ്ക് തെളിയിക്കാനായില്ലെന്നും എസ്പി കെജി സൈമണ്‍ പറഞ്ഞു.
ദന്താശുപത്രിയില്‍ വച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചാണ് ജോളി സിലിലെ കൊലപ്പെടുത്തിയതെന്നും ക്യാപ്‌സൂള്‍ കഴിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നുവെന്നും റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.
കേസില്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇദ്ദേഹമായിരിക്കും പ്രോസിക്യുട്ടര്‍. ജിഷാ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്നു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍പ് സയനൈഡ് കേസുകളില്‍ ഇദ്ദേഹം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഹാജരായിട്ടുണ്ട്.
സിലിലെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമം നടന്നിരുന്നു. അന്ന് കഷായത്തില്‍ വിഷം കലര്‍ത്തിയായിരുന്നു വധശ്രമം. ആദ്യശ്രമത്തില്‍ തന്നെ വിഷം ഉള്ളില്‍ചെന്നതായി ഡോക്ടര്‍ കണ്ടെത്തിയിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നൈങ്കില്‍ സിലി കൊല്ലപ്പെടില്ലായിരുന്നു. കേസില്‍ തെളിവുകള്‍ കൃത്യവും ഉറച്ചതുമാണെന്ന് റൂറല്‍ എസ്.പി കെ.ജിസൈമന്‍ രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്‍ക്കും. അന്ന് സിലിയെ ചികിത്സിച്ച ഡോക്ടര്‍ വിദേശത്തുനിന്ന് മടങ്ങിവന്ന് മൊഴി നല്‍കി. ഡോക്ടര്‍മാരുടെ മൊഴി വളരെ പ്രധാനപ്പെട്ടതാണെന്നും പോലീസ് വ്യക്തമാക്കി. ദന്താശുപത്രിയില്‍ വച്ച് സിലിക്ക് അസുഖമായതോടെ ശാന്തി ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയും വളരെ ദുര്‍ഘടമായ വഴിയിലൂടെ കൊണ്ടുപോകുകയും ചെയ്തു. തൊട്ടടുത്ത ആശുപത്രിയുണ്ടായിരുന്നില്ലട്ടും 12 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ സാലിയെ എത്തിച്ചത് കൃത്യമായ ഉദ്ദേശത്തോടെയാണ്. ഗുളിക കഴിച്ച ശേഷം സിലി മയങ്ങിത്തുടങ്ങിയപ്പോൾ സിലിയുടെ മകനെ ഐസ്ക്രീം വാങ്ങാനായി പണം നൽകി ജോളി പുറത്തേയ്ക്ക് അയച്ചെന്ന് മകന്റെ മൊഴിയുണ്ട് . ഇതും കേസിൽ നിർണായകമായി.
ജോളിയുടെ ഭര്‍ത്താവ് ഷാജുവിനും ഭര്‍തൃപിതാവ് സക്കരിയയ്ക്ക് സിലി വധക്കേസില്‍ തെളിവില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്. ഓരോ മരണം നടക്കുമ്പോഴും സാക്ഷികളുടെ സാന്നിധ്യം അവർ ഉറപ്പ് വരുത്തിയിരുന്നു. തനിക്ക് മേൽ സംശയം വരാതിരിക്കാനുള്ള ജോളിയുടെ തന്ത്രമായിരുന്നു ഇത്. മകന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി. മരിക്കുന്നതിന് മുന്‍പ് അമ്മയുടെ മുഖം ചുവന്ന് തുടുത്തിരുന്നു. ആശുപത്രിയില്‍ അമ്മയുടെ വയ്യായ്ക കണ്ട് നോക്കിനിന്നപ്പോള്‍ ജോളി 50 രൂപ നല്‍കി മകനെ ഐസ്‌ക്രീം കഴിക്കാനായി പറഞ്ഞുവിട്ടു. തുടര്‍ന്നുണ്ടായ സംശയത്തില്‍ മകന്‍ മുകളിലോട്ട് വന്നപ്പോള്‍ മരണാസന്നയായ അമ്മയെ നോക്കി ചിരിക്കുന്നതാണ് കണ്ടതെന്ന് എസ് പി പറഞ്ഞു. മരണസമയത്ത് സിലിയുടെ സഹോദരനെ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിൽ വർഷങ്ങളുടെ ഇടവേളകളിൽ 6 കൊലപാതകങ്ങളാണ് ജോളി നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 19നാണ് ജോളിയെ സിലി വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കൊലപാതകമാണ് സിലിയുടേത്. 2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. എംഎസ് മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
Leave a Reply