മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ നടന്നു വരുന്ന നവസുവിശേഷവത്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറും ലോകപ്രശസ്‌ത വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഒക്ടോബർ 20 മൂന്നാം ശനിയാഴ്ച്ച ബിർമിങ്ഹാമിൽ ആരംഭിക്കും. ജീവദായകമായ വചനത്തിൻ്റെ മഴപ്പെയ്ത്തിനായുള്ള ആഗ്രഹത്തോടെ രൂപതയിലെ 8 റീജിയണുകളിലായി ഒരുക്കപ്പെടുന്ന കൺവെൻഷൻ നവംബർ നാലാം തീയതി ലണ്ടനിലാണ് സമാപിക്കുന്നത്.

പന്തക്കുസ്താദിനത്തിൽ പത്രോസ് ശ്ളീഹായുടെ പ്രസംഗം ശ്രവിച്ച ആയിരങ്ങൾ സത്യവിശ്വാസത്തിൽ വരികയും ക്രിസ്തുവിൻറെ ശരീരമായ സഭയോട് ചേർന്ന് ദൈവത്തിന് മഹത്വം നൽകുകയും ചെയ്തതപ്പോൾ അതിന്റെ അലയടികൾ യൂദാ മാത്രമല്ല സമരിയയിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും പ്രതിധ്വനിച്ചതുപോലെ ഗ്രേറ്റ് ബ്രിട്ടണിലെ വിശ്വാസിസമൂഹം അവർക്കുനൽകപ്പെട്ടിട്ടുള്ള ഇടയന്റെ നേതൃത്വത്തിൽ സഭയോട് ചേർന്ന് വിശ്വാസത്തിൽ ദൃഢപ്പെടുവാനും അങ്ങനെ ഈ രാജ്യത്തിനും സമൂഹത്തിനും മുഴുവൻ മാറ്റങ്ങൾ വരുത്തി അവരെ കർത്താവിലേക്കടുപ്പിക്കുന്ന സുവിശേഷവത്കരണത്തിൻറെ വക്താക്കളാകാനും ഈ അഭിഷേകാഗ്നി കൺവെൻഷൻ ഉപകരിക്കട്ടെയെന്നു കൺവെൻഷനുമായി ബന്ധപ്പെട്ടു ശുശ്രുഷ ചെയ്യുന്ന എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുന്നു.

ഗ്രേറ്റ് ബ്രിട്ടണിലേക്ക് തീക്ഷ്ണതയുള്ള ധാരാളം വൈദികശ്രേഷ്ഠരേയും, വചനപ്രഘോഷകരേയും, ആത്മീയശുശ്രുഷകരേയും അയച്ച്‌ അവരിലൂടെ ഈ രാജ്യത്തിലും സമൂഹത്തിലും ധാരാളമായി കൃപചൊരിയുകയും അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയെ ഈ നാടിനെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള ശക്തമായ ഉപകരണമാക്കി മാറ്റുകയും ചെയ്ത കർത്താവിൻറെ ആ വലിയ കരുണയ്ക്കു നന്ദി പറഞ്ഞുകൊണ്ട് കർത്താവിനെ മഹത്വപ്പെടുത്തുന്നതിനും ആരാധിക്കുന്നുന്നതിനും സഭാമക്കളെല്ലാം ഒന്നുചേരുന്ന അവസരങ്ങളായി മാറും സുവിശേഷപ്രേഘോഷണ വേദികൾ.

കൺവെൻഷനിലൂടെ ദൈവകൃപ ധാരാളമായി ചൊരിയപ്പെടുന്നതിനും ആത്മീയ മാനസീക നവീകരണങ്ങൾ സംഭവിക്കുന്നതിനും കൊവെൻട്രി റീജിയണിലെ വിവിധ കുർബാനകേന്ദ്രങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കൊവെൻട്രി റീജിയണിലെ വിവിധ കുടുംബകൂട്ടായ്‌മകളിൽ ജപമാലകൾ, കരുണകൊന്തകൾ, ദിവ്യബലികൾ, ഉപവാസപ്രാത്ഥനകൾ തുടങ്ങി വിവിധ മധ്യസ്ഥ പ്രാത്ഥനകളിലൂടെ വിശ്വാസികൾ കൺവെൻഷനായി ആത്മീയ ഒരുക്കം നടത്തിക്കൊണ്ടിരിക്കുന്നു. മധ്യസ്ഥപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ശുശ്രുഷകർ ആഴ്ചയിൽ മൂന്നു ദിവസം സ്കൈപ്പ്‌ മുഖേനേ ഒന്നുചേർന്ന്‌ കർത്താവിനെ മഹത്വപ്പെടുത്തുകയും കൺവെൻഷൻ വിജയത്തിനായി ഒറ്റസ്വരത്തിൽ കർത്താവിനോടപേക്ഷിക്കുകയും ചെയ്യുന്നു.

ഈവർഷം ബിർമിങ്ഹാമിൽ കൺവെൻഷന് വേദിയാകുന്നത് ബെഥേൽ കൺവെൻഷൻ സെൻററാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(BETHEL CONVENTION CENTRE, KELVIN WAY, WEST BROMWICH B70 7JW)

കൊവെൻട്രി റീജിയൺ കോഓർഡിനേറ്റർ റെവ ഡോ സബാസ്റ്റിയൻ നാമറ്റത്തിലച്ചനും ബിർമിങ്ഹാമിലെ കൺവെൻഷൻ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്ന സീറോമലബാർ ചാപ്ലിൻ ഫാ ടെറിൻ മുള്ളക്കരയും കൺവെൻഷൻ കോഓർഡിനേറ്റർ ഡോ മനോയും സംഘാടക സമിതിയുടെ പേരിൽ എല്ലാവരുടെയും തീക്ഷ്ണതയോടെയുള്ള പ്രാർത്ഥനകളും, സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടു കൊവെൻട്രി റീജിയണിലെ എല്ലാ കുടുംബങ്ങളെയും കൺവെൻഷനിലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 5 മണിയോടെ അവസാനിക്കുന്നതാണ്.

ഫാ ടെറിൻ മുള്ളക്കര  –  07985695056

ഡോ മനോ – 07886639908