മറിയമ്മ ജോഷി
കാലവും സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ചിരിക്കുന്ന ഈ ദുഃഖത്തിനു ഞാന്‍ എന്തു പേരിടും. കാനായിലെ കല്‍ഭരണികളുടെ ഭിത്തികള്‍ പോലും ഞെട്ടി വിറച്ച ആ പുതു വീഞ്ഞിന്റെ വീര്യം ഇപ്പോള്‍ എവിടെ? ഒടുവിലത്തെ അത്താഴവേളയില്‍ എന്റെ ആത്മാവിനു പകര്‍ന്നു നല്‍കി കാല്‍വരിയില്‍ എന്നെ വാരിപ്പുണര്‍ന്ന ആ ദിവ്യ സ്‌നേഹത്തിനു മുമ്പില്‍ ഞാന്‍ എന്തേ ഇനിയും തണുത്തുറഞ്ഞ മനുഷ്യനാകുന്നത്. മനുഷ്യാ നി അഗ്നിയാണ്. നിന്നിലെ തിരി കത്തിച്ച് പറയ്ക്ക് കീഴില്‍ വച്ച് മാഞ്ഞും മറഞ്ഞും പോകുവാനല്ല. ദീപപീഠത്തിലിരുന്ന് കത്തി ജ്വലിച്ച് തിളങ്ങി അഗ്നിയായി പടരുവാന്‍ നിന്റെ ഗുരുവും കര്‍ത്താവുമായ യേശു നിന്നെ ക്ഷണിക്കുന്നു.
റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാ രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ തിളക്കമേകുവാന്‍ ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഡോക്ടര്‍ ലോനപ്പന്‍ അരങ്ങാശ്ശേരിയും എത്തുന്നു. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളില്‍ ജര്‍മ്മനി, ഇറ്റലി, അമേരിക്ക, അല്‍ബാനിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ശേഷം ഇപ്പോള്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ യേശുവിന്റെ രാജ്യത്തിനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്ന അച്ചന്‍ ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാനായും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ബൈബിള്‍ പണ്ഡിതനും ആത്മീയ വാക്മീജിയും ആയ അച്ചന്‍ വിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്കു നമ്മെ നയിക്കുന്ന പരിശുദ്ധാത്മ പ്രഭാഷണവുമായി എത്തുന്നു.
കൂടാതെ വിടുതല്‍ ശുശ്രൂഷകളിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ചതും ഇപ്പോള്‍ ഫ്രാന്‍സിക്ന്‍ സഭയുടെ ഭാഗമായി കോററ്റ് ലൂമന്‍ ക്രിസ്റ്റി കമ്മ്യൂണിറ്റിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റവ. ഫാ. ആന്‍ജലസ് ഹാളും എത്തിച്ചേരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും രണ്ട് സെക്ഷനിലായി നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി അനേകര്‍ എത്തിച്ചേരുന്നു.
കുഞ്ഞേ നിന്നില്‍ നിന്നും ഒരു കുഞ്ഞു ചലനമല്ല നിന്റെ ഉള്ളിലെ വിലപിടിപ്പുള്ള മനുഷ്യനെ കണ്ടെത്തി നിന്നെ കരുത്തുള്ള വ്യക്തിയാക്കുവാന്‍ ഈശോ വരുന്നു. സെഹിയോനില്‍ നിനക്ക് സാഹചര്യമുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ അനേകം കുട്ടികള്‍ പങ്കെടുത്തു വരുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ ഉതകുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു.
കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സാഹചര്യങ്ങള്‍ ഉണ്ട്. ദൈവം നയിച്ചുകൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും രോഗശാന്തികളിലൂടെയും ദൈവം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.
രാവിലെ 8 മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിയോടെ സമാപിക്കുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീമും മുഴുവന്‍ ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.
അഡ്രസ്
Bethel Convention Centre
Kelvin Way Birminghham
B 70 7 JW
കൂടുതല്‍ വിവരങ്ങള്‍
Contact – Shaji 07878149670
Aneesh – 07760254700
	
		

      
      



              
              
              




            
Leave a Reply