ബാബു ജോസഫ്

ബര്‍മിങ്ഹാം : ലോക സുവിശേഷവത്ക്കരണ രംഗത്ത് നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ പര്യായമായ രണ്ട് അഭിഷിക്ത കരങ്ങള്‍, ഫാ. ജയിംസ് മഞ്ഞാക്കലും, ഫാ. സോജി ഓലിക്കലും നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു.കെ.യുടെ സ്ഥിരം വേദിയായ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ മെയ് 10, 11, 12 തീയ്യതികളില്‍ നടക്കും.

ലോകപ്രശസ്ത വചനപ്രഘോഷകനും, ഫ്രാന്‍സിസ് മാര്‍പ്പാപ്പ കരുണയുടെ മിഷിനറിയായി പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ളതിലൂടെ പ്രത്യേക പാപമോചന അധികാരവും ലഭിച്ചിരിക്കുന്ന ‘വീല്‍ചെയറിലെ ജീവിക്കുന്ന വിശുദ്ധന്‍’മഞ്ഞാക്കലച്ചന്‍ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും, പ്രേഷിത ദൗത്യവും ഫാ. സോജി ഓലിക്കലിനൊപ്പം പങ്കുവയ്ക്കുമ്പോള്‍ വിവിധ ഭാഷാദേശക്കാരായ ആളുകളില്‍ അനുഗ്രഹവര്‍ഷത്തിന്റെ പേമാരി പെയ്യിക്കാന്‍ ബഥേല്‍ ഒരുങ്ങുകയാണ്.

ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി വിവിധ ഭാഷാദേശക്കാരായ ആയിരങ്ങള്‍ക്ക് അത്ഭുതകരമായ സൗഖ്യവും വിടുതലും നല്‍കി യേശുക്രിസ്തുവിന്റെ അനുയായികളായി മാറ്റിയ മഞ്ഞാക്കലച്ചന്റെ ഇംഗ്ലീഷിലുള്ള കണ്‍വെന്‍ഷനിലേക്ക് ദിവസം 5 പൗണ്ട് മാത്രം നിരക്കില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമാണ്. 14 വയസ്സിനു താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. www.sehionuk.org എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം.

13നു നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും ഫാ.ജയിംസ് മഞ്ഞാക്കല്‍ പങ്കെടുക്കുന്നതോടെ അത് സെഹിയോന്‍ യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ചരിത്രമായി മാറും. നവസുവിശേഷവത്ക്കരണ രംഗത്ത് അനേകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് വിവിധങ്ങളായ മിനിസ്ട്രികളിലൂടെ യു.കെ. ആസ്ഥാനമാക്കി വിവിധ ലോകരാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന റവ.ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ യൂറോപ്പിലെത്തി യൂറോപ്പിന്റെ ‘മാനസപുത്രനായി ‘ മാറിയ മഞ്ഞാക്കലച്ചന്‍ ആദ്യമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു,ഒപ്പം യു.കെ.യിലെ അജപാലന ശുശ്രൂഷകളുടെ നായകസ്ഥാനം ദൈവം ഭരമേല്‍പ്പിച്ച ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും. മൂവരും ഒരുമിക്കുന്ന ആദ്യ ശുശ്രൂഷയായി മാറും’ പരിശുദ്ധ അമ്മയുടെ വണക്ക മാസത്തിലെ ‘ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍. ജര്‍മ്മനിയില്‍ നിന്നുമുള്ള പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ ജസ്റ്റിന്‍ അരീക്കലും ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

13ന് രാവിലെ 8 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ വൈകിട്ട് 4ന് സമാപിക്കും. ഇരു കണ്‍വെന്‍ഷനുകള്‍ക്കും വേണ്ടിയുള്ള ഒരുക്ക ശുശ്രൂഷ 24 നു ബിര്‍മിങ്ഹാമില്‍ നടന്നു.
ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം ഇരുകണ്‍വെന്‍ഷനുകളുടെയും ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥന ഒരുക്കത്തിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷകളിലേക്ക് ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണി: 07877290779
ഷാജി: 07878149670
അനീഷ്: 07760254700

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്:

ടോമി ചെമ്പോട്ടിക്കല്‍: 07737935424