മറിയാമ്മ ജോഷി
പൊട്ടി വിരിയുന്ന പ്രഭാതത്തെ വരവേല്‍ക്കുവാന്‍ അണിഞ്ഞൊരുങ്ങുന്ന പ്രഭാത നക്ഷത്രം പോലെ ബഥേല്‍ വീണ്ടും ഒരുങ്ങുന്നു അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനായി. റവ. ഫാ. സോജി ഓലിക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യൂറോപ്പ് എല്ലാം രണ്ടാം ശനിയാഴ്ചയും ഒരുക്കുന്ന കണ്‍വെന്‍ഷന്‍ ഏറെ ആത്മീയ മധുരമാകുവാന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പില്‍ ഇത്തവണയും എത്തിച്ചേരും. അതോടൊപ്പം യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകനും ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി സ്പിരിച്വല്‍ ഡയറക്ടറുമായ റവ. കാനോന്‍ ജോണ്‍ യൂബ്രിഡും പങ്കെടുക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി ജനം എത്തിച്ചേരുന്നു.
നമുക്കുവേണ്ടി വിശുദ്ധ കുര്‍ബാന ആകുവാന്‍ നുറുങ്ങുന്ന ആ ദേഹം. ഇവിടെ ഈശോ അവശനും ക്ഷീണിതനും ആണ്. ഒരു മണിക്കൂറെങ്കിലും എന്നോടുകൂടെ ഉണര്‍വോടെ ആയിരിക്കുവാന്‍ അപേക്ഷിക്കുന്ന ആ കണ്ണുകള്‍ തീവ്രമായി നമ്മെ നോക്കുന്നു. ഈശോയുടെ കുരിശിന്റെ വഴിയില്‍ ഈശോയുമായി ഒന്നാകുന്ന നോമ്പുകാലം. ഈശോയുടെ പീഡാനുഭവത്തിന്റെ ആഴങ്ങളിലേക്കു നമ്മെ നയിക്കുവാന്‍ സെഹിയോന്‍ സേക്രഡ് ഡ്രാമ ടീം അവതരിക്കുന്ന ദൃശ്യാവിഷ്‌കരണ കുരിശിന്റെ വഴി ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നതായിരിക്കും.
ആത്മീയ അജ്ഞതയുടെ എബാവൂസില്‍ നമ്മുടെ മക്കള്‍ അലയാന്‍ ഇടയാകരുത്. അത് സങ്കടങ്ങള്‍ ക്ഷണിച്ചുവരുത്തും. ഇപ്പോള്‍ തന്നെ ഈശോ ഉള്ള വഴിയിലേക്ക് അവരെ നമുക്ക് തിരിച്ചുവിടാം. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെക്ഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. ഈശോയുടെ പീഡാനുഭവത്തില്‍ അവിടുത്തെ അമ്മയായ മറിയത്തിന്റെ പങ്ക് വെളിപ്പെടുത്തും. LOOKING THROUGH HER EYES എന്ന പ്രോഗ്രാം കുട്ടികള്‍ക്കായി അവതരിപ്പിക്കപ്പെടുന്നതായിരിക്കും. കുട്ടികള്‍ക്കായി ഏറ്റവും അനുയോജ്യമായ കഥകളും ടെസ്റ്റിമോണീസും ഉള്‍പ്പെടുന്ന കിംഗ്ഡം റവലേറ്റര്‍ മാഗസിന്‍ സൗജന്യമായി എല്ലാ മാസവും നല്‍കപ്പെടുന്നു.
കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലും സ്പിരിച്വല്‍ ഷെയറിംഗിനും മറ്റു ഭാഷകളില്‍ കുമ്പസാരിക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
”ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” ലൂക്ക: 1:37 യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചു കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ദൈവം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 മണിക്ക് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കുന്നു.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതിനോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനായും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക് പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നു.
അഡ്രസ്സ്
Mariamma Joshy
Bethel Convention Centre
Kelvin Way, Birmingham
B 70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
Contact – Shaji 078781449670
Aneesh 07760254700