‘ഉണരാം പ്രശോഭിക്കാം’ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്ക ധ്യാനങ്ങളിലൂടെ ഓസ്‌ട്രേലിയയുടെ നാനാഭാഗങ്ങളില്‍ ഏറെ തിരക്കിലായിരിക്കുകയാണ് സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ചന്‍. ആയതിനാല്‍ സെഹിയോന്‍ യൂറോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും പ്രമുഖ വചന പ്രഘോഷകനുമായ ബഹു. ഫാ. ഷെജു നടുവത്താനിയില്‍ അച്ചനായിരിക്കും ഇപ്രാവശ്യത്തെ കണ്‍വെന്‍ഷന്‍ നയിക്കുകത. പ്രസക്ത വചന പ്രഘോഷകനും വിടുതല്‍ ശുശ്രൂഷകനുമായ റവ. ഫാ. സിറിള്‍ ഇടമന അച്ചന്‍ ആരാധനാ നയിക്കുന്നതായിരിക്കും.
അനേകം ബിഷപ്പുമാരെയും വൈദികരേയും സന്ന്യസ്തരേയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ജീസസ് വണ്ടര്‍ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ കവര്‍ന്നെടുത്തു ബ്രദര്‍ തോമസ് പോള്‍ കൂടാതെ ഡൊമിനീഷ്യന്‍ യൂത്ത് ഓര്‍ഡറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഗ്രേറ്റ് ബ്രിട്ടണ്‍ ഓര്‍ഡര്‍ ഓഫ് പ്രീചേഴ്‌സ് മിനിസ്ട്രിയുടെ ഡയറക്ടര്‍ക്കും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. നിക്കോളാസ് ക്രോ ഉം ഇപ്രാവശ്യത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും രണ്ടു സെഷനിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ ദേശഭാഷ വ്യത്യാസമില്ലാതെ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ജനം കൂട്ടം കൂട്ടമായി ഇവിടെ എത്തിച്ചേരുന്നു.

ശക്തമായ അടിവേരുകളുള്ള ലബോനിലെ ദേവദാരുകള്‍ കടപുഴകി വീണ കഥ നാം കേട്ടിട്ടുണട്്. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് അധഃപതനത്തിന്റെ പാതാളത്തില്‍ എത്രയോ പേര്‍ വീണു തകര്‍ന്നിരിക്കുന്നു. യേശുവിന്റെ രൂടെ നടന്ന യൂദാസ് 30 വെള്ളിക്കാശിന്റെ മുമ്പില്‍ അധഃപതിച്ചില്ലെ! അഹങ്കരിക്കുവാന്‍ ഒന്നുമില്ല ”നില്‍ക്കുന്നവന്‍ വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നല്ല കുമ്പസാരം കഴിച്ച് അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കാന്‍ ഈ നോമ്പുകാലം ഈശോ നമ്മില്‍ നിന്ന് അവകാശപ്പെടുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും അതോടൊപ്പം സ്പിരിച്വല്‍ ഷെയറിംഗിനും ഉള്ള അവസരം ഉണ്ടായിരിക്കും.

”കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍” നമ്മുടെ കുഞ്ഞുങ്ങളെ ഈശോയ്ക്ക് വളരെ ഇഷ്ടമാണ്. അനുഗ്രഹിക്കുവാന്‍ ഉയര്‍ത്തിയിരിക്കുന്ന ആ കരത്തിന്‍ കീഴിലേക്ക് നമുക്ക് അവരെ ചേര്‍ത്ത് നിര്‍ത്താം. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി അവരുടെ പ്രായമനുസരിച്ച് സെഷന്‍ തിരിച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ വളരെ അധികം കുട്ടികള്‍ പങ്കെടുക്കുന്നു. കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കുതകുന്ന കിംഗ്ഡം എന്ന മാഗസിന്‍ എല്ലാമാസവും സൗജന്യമായി നല്‍കപ്പെടുന്നു.

യൂറോപ്പില്‍ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ആത്മീയ വിരുന്നാണ് ഈ ശുശ്രൂഷ എന്നതിന്റെ അടയാളമാണ് ഇവിടെ നിന്നും ഉയരുന്ന സാക്ഷ്യങ്ങള്‍.

കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്നതോടൊപ്പം ബഹു. സോജിയച്ചനും സെഹിയോന്‍ ടീം മുഴുവനും ചേര്‍ന്ന് ഏവരേയും ബഥേല്‍ സെന്ററിലേക്ക പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നു.

മറിയമ്മ ജോഷി

അഡ്രസ്
Bethel Convention Centre
Kelvin Way, Birmingham
B 70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക്
Shaji – 078781449670
Aneesh – 07760254700