ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി കെയർ സ്റ്റാർമറും ആയി ബന്ധപ്പെട്ട വീടുകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇയാളെ ശനിയാഴ്ച ലണ്ടൻ ലൂട്ടൺ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 26 വയസ്സുള്ള ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പുതിയതായി അറസ്റ്റ് ചെയ്തയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല . ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം 21കാരനായ ഒരാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഉക്രേനിയൻ പൗരനായ റോമൻ ലാവ്‌റിനോവിച്ചിനെതിരെ വ്യാഴാഴ്ച ജീവൻ അപകടപ്പെടുത്താൻ ഉദ്ദേശിച്ച് തീയിട്ടതിനാണ് കേസെടുത്തത് . ചൊവ്വാഴ്ച പുലർച്ചെ ഇയാളെ തെക്ക് കിഴക്കൻ ലണ്ടനിലെ സിഡെൻഹാമിലെ ഒരു വിലാസത്തിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. വടക്കൻ ലണ്ടനിലെ കെന്റിഷ് ടൗണിൽ ഒരു വാഹനത്തിന് തീപിടിച്ചത്, പ്രധാനമന്ത്രിയുടെ അതേ തെരുവിലെ സ്വകാര്യ വീട്ടിൽ തീപിടിച്ചത്, വടക്കുപടിഞ്ഞാറൻ ലണ്ടനിൽ അദ്ദേഹം മുമ്പ് താമസിച്ചിരുന്ന ഒരു വിലാസത്തിൽ തീപിടുത്തം നടന്നത് എന്നിങ്ങനെ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട കേസായതിനാൽ തീവ്രവാദ വിരുദ്ധ പോലീസാണ് അന്വേഷണം നടത്തുന്നത്.