ബാബു ജോസഫ്

ദൈവികദാനമായ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റവ.ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മ്യൂസിക്ക് മിനിസ്റ്റ്രി കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും അവസരമൊരുക്കുന്നു. കല ജന്മസിദ്ധം എന്നതിനേക്കാളേറെ ദൈവീകം എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു കലാകാരന്‍ എപ്പോഴും ദൈവത്തിന്റെപ്രത്യേക കരവിരുതിന്റെ പ്രതീകമാണ്. പലപ്പോഴും കല വളരുന്നത് അവസരം ഉണ്ടാകുമ്പോഴാണ്. പലര്‍ക്കും കിട്ടാത്തതും അതുതന്നെ, കിട്ടുന്ന അവസരമോ മറ്റുള്ളവരുടെ നന്മയ്ക്ക് ഉതകുമെന്ന് വിശ്വസിക്കുന്നതേയില്ല.

ദൈവം നല്കിയ കഴിവുകള്‍ അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം.സോജിയച്ചന്റെ ആത്മീയശിക്ഷണത്തിലുള്ള സെഹിയോന്‍ മ്യൂസിക് മിനിസ്റ്റ്രിയിലെക്കു സ്വാഗതം. പരിശുദ്ധാത്മ പ്രേരണയാല്‍ നയിക്കപ്പെടുന്ന സെഹിയോന്‍ മ്യൂസിക് മിനിസ്ട്രിയെ പരിചയപ്പെടുത്തുന്ന വീഡിയൊ കാണാം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ കേന്ദ്രമാക്കി യൂറോപ്പിലാകമാനവും മറ്റ് ഭൂഖണ്ഡങ്ങളിലും ഈശോയ്ക്ക് വേണ്ടി തങ്ങളുടെ കഴിവുകള്‍ ഉപകാരപ്പെടുത്തുന്ന സെഹിയോന്‍ യുകെ നിങ്ങളുടെ കലകളെ സ്വാഗതം ചെയ്യുന്നു. നാളെയുടെ യുവതിടമ്പുകളായ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന തലമുറകള്‍ക്ക് ഈശോയുടെ സ്‌നേഹം പകര്‍ന്ന് നല്കാന്‍, ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികള്‍ക്ക് ശക്തമായ മറുപടി നല്കാന്‍, ഗാനങ്ങള്‍ ആലപിക്കുന്നവരെയും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവരെയും സെഹിയോന്‍ ടീനേജ് മ്യൂസിക് മിനിസ്ട്രി സസ്‌നേഹം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സോജി ബിജോ
07415 513960
ടിങ്കു
07940 201592