കുടുംബ പ്രേഷിതദൗത്യ നിർവ്വഹണത്തിലൂടെ “കുടുംബം ഒരു ദേവാലയം ” എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയിൽ കണ്ടെത്തുന്ന , കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും പൈശാചിക ബന്ധനങ്ങളിൽനിന്നും വിടുതൽ നൽകുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്നു.

ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാർത്ഥ സുവിശേഷവാഹകരാകുകയെന്ന കർത്തവ്യം നിർവ്വഹിക്കുവാൻ ഓരോരുത്തരെയും പ്രാപ്തരാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷ യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നടക്കുക . റവ.ഫാ.ഷൈജു നടുവത്താനിയിൽ ആത്മീയ നേതൃത്വം നൽകുന്ന സെഹിയോൻ യുകെയുടെ പ്രമുഖ വചന ശുശ്രൂഷകനും കുടുംബ പ്രേഷിതനുമായ ബ്രദർ ജോസ് കുര്യാക്കോസ് ഈ ശുശ്രൂഷ നയിക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

www.sehionuk.org എന്ന ലിങ്കിൽ ഈ ശുശ്രൂഷ ലൈവ് ആയും കൂടാതെ 8894210945എന്ന ഐഡി യിൽ സൂം പ്ലാറ്റ്‌ ഫോമിലും ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.