മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. ധോണി ഉടന്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ഏതാനും കളിയെ മാത്രം പരിഗണിച്ച് ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും സെവാഗ് പറഞ്ഞു.
ധോണി ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷന്‍ വളരെ പ്രയാസം പിടിച്ചതാണ്, അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഏറ്റവും മികച്ചത് ധോണി തന്നെയാണ്, ധോണി ഉടന്‍ തന്നെ ഫോമിലേക്ക് എത്തും എന്നകാര്യത്തില്‍ ഒരു സംശയവുമില്ല, ഐപിഎല്ലില്‍ ധാരാളം സമയയുണ്ട്, നാലോ മൂന്നോ കളി നോക്കി ധോണിയെ വിലയിരുത്തന്നത് ശരിയല്ല
അടുത്തുതന്നെ വരാനുളള ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ധോണിയെ മാറ്റണമെന്ന അഭിപ്രായത്തേയും സെവാഗ് തള്ളികളഞ്ഞു. ‘കഴിഞ്ഞ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ധോണി സെഞ്ച്വറി നേടിയിരുന്നു, ധോണിയെ പുറത്താക്കാന്‍ സമയമായെന്ന് ഞാന്‍ കരുതുന്നില്ല, ചാമ്പ്യന്‍സ് ട്രോഫിക്കായി ധോണിയില്ലാതെ ഒരു ഇന്ത്യന്‍ ടീമിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല’ സെവാഗ് പറയുന്നു.
ഐപിഎല്‍ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ധോണിയെ വിലയിരുത്തുന്നത് ശരിയല്ലെന്നും അത് പുതുമുഖങ്ങളെ തിരിച്ചറിയാനുളള ഒരു വേദി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ധോണി അടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കമെന്ന ശുഭാപ്തി വിശ്വാസവും സെവാഗ് പങ്കുവെച്ചു.
നേരത്തെ ധോണിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ധോണി നല്ല ടി20 പ്ലെയറാണെന്ന് തനിക്ക് ഉറപ്പില്ലെന്നും അതെസമയം ഏകദിനത്തിലെ മികച്ച താരം ധോണിയാണെന്നുമാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. പൂണെ ടീം സഹഉടമ ഉള്‍പ്പെടെ നിരവധി പേര്‍ ധോണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതെസമയം ധോണിയെ പുറത്താകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗവും ധോണിയ്ക്ക് പിന്തുണ അര്‍പ്പിച്ച് മറ്റൊരു വിഭാഗവും പൊരിഞ്ഞ പോരാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. #DhoniDropped, #WeStandByDhoni തുടങ്ങിയ ഹാഷ് ടാഗുകളിലാണ് ആരാധകരുടെ പോര്.
Leave a Reply