ഹൈദരാബാദ്: പാഞ്ഞടുക്കുന്ന ട്രെയിനിനു മുന്നില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. ഹൈദരാബാദ് ഭാരത് നഗര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസായ എംഎംടിഎസിന്റെ ട്രെയിനാണ് ശിവ എന്ന യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് നിന്ന് സെല്‍ഫി വീഡിയോ എടുക്കുകയായിരുന്ന യുവാവ് തീവണ്ടിയുടെ വേഗം മൂലമുള്ള വായു പ്രവാഹത്തില്‍ ട്രെയിനിലേക്ക് വലിച്ചെടുക്കപ്പെടുകയയായിരുന്നു എന്നാണ് കരുതുന്നത്.

മൂന്ന് ദിവസം മുന്‍പ് ഉണ്ടായ സംഭവത്തില്‍ ശിവയ്ക്ക് തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അപകട സ്ഥലത്തിന് തൊട്ടടുത്ത സ്റ്റേഷനിലെ റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് തക്ക സമയത്ത് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ കാണാം;