ബം​ഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് പിന്തുണ അറിയിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

ബംഗാളിൽ ഞങ്ങൾ മത്സരിക്കില്ലെന്നും പാർട്ടിയുടെ പിന്തുണ ദീദിക്ക് കൊടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ തീർച്ചയായും മമത വിജയിക്കണമെന്നാണ് ശിവസേന ആഗ്രഹിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

പണം, കൈക്കരുത്ത്, മാധ്യമങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് മമതാ ബാനർജിയെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും റാവത്ത് പറഞ്ഞു.

‌ദീദിയാണ് ശരിയായ ‘ബംഗാൾ പുലി’യെന്ന് സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.