ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടിക്കു പിന്നാലെ കണ്‍സര്‍വേറ്റീവ് നേതാക്കള്‍ പ്രതികരണത്തിന് വിസമ്മതിക്കുന്നു. ടിവി ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് വിവരം. ബിബിസി നടത്തിയ തെരഞ്ഞെടുപ്പ് വിശകലന പരിപാടിയിലും നേതാക്കള്‍ പങ്കെടുത്തില്ല. ബോറിസ് ജോണ്‍സണ്‍, ഫിലിപ്പ് ഹാമണ്ട്, ഡേവിഡ് ഡേവിസ് തുടങ്ങിയവര്‍ തങ്ങള്‍ ക്ഷണിച്ചിട്ടും പരിപാടികളില്‍ പങ്കെടുത്തില്ലെന്ന് ഡേവിഡ് ഡിംബ്ലി ലൈവ് പരിപാടിക്കിടെ ബിബിസിയില്‍ പറഞ്ഞു.
പാര്‍ലമെന്റിലെ വ്യക്തമായ ഭൂരിപക്ഷം നഷ്ടപ്പെട്ട് തൂക്ക് പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നതെന്ന് മനസിലായതിനു പിന്നാലെ ഇവര്‍ ടിവി അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന പിന്‍മാറുകയായിരുന്നുവെന്ന് ഡിംബ്ലി പറഞ്ഞു. നിരാശപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ തെരേസ മേയ് രാജിവെക്കണമെന്ന് നിരവധി ടോറി നേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് നേതൃത്വം മൗനം പാലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കണ്‍സര്‍വേറ്റീവെങ്കിവും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിക്കില്ല. ഇതോടെ ഉത്തരവാദിത്തമേറ്റെടുത്ത് തെരേസ മേയ് നേതൃസ്ഥാനം രാജിവെക്കേണ്ടി വരും. അപ്പോള്‍ നേതൃസ്ഥാനത്തേക്ക് നടക്കുന്ന മത്സരത്തില്‍ ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ് എന്നിവരായിരിക്കും മുന്‍നിരയില്‍. ഹോം സെക്രട്ടറി ആംബര്‍ റൂഡും ഈ സ്ഥാനത്തേക്ക് മത്സരിച്ചേക്കാം.
Leave a Reply