സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ലോകത്തിലെ ഏറ്റവും അപകടകാരിയായ രോഗമായി സെപ്സിസ് മാറുന്നുവെന്ന പുതിയ വെളിപ്പെടുത്തലാണ് ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്നത്. ക്യാൻസർ രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ് സെപ്സിസ് രോഗം കാരണം മരണപ്പെടുന്നത്.ലോകത്തിൽ നടക്കുന്ന അഞ്ചിൽ ഒന്ന് മരണങ്ങളും സെപ്സിസ് രോഗം മൂലമാണ്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ സ്കൂൾസ് ഓഫ് മെഡിസിനും ചേർന്ന് നടത്തിയ പഠനറിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തു നടക്കുന്ന ഇരുപതു ശതമാനം മരണങ്ങളും സെപ്സിസ് രോഗം മൂലമാണ്.

WhatsApp Image 2024-12-09 at 10.15.48 PM

ഏതെങ്കിലും ഒരു ഇൻഫെക്ഷനോട് ശരീരം പ്രതികരിക്കുകയും, അതുമൂലം രക്തക്കുഴലുകളിൽ ലീക്ക് സംഭവിക്കുകയും ചെയ്യുമ്പോഴാണ് സെപ്സിസ് രോഗം ഉണ്ടാകുന്നത്. ഇതിനു ശേഷം ശരീരത്തിലെ പല അവയവങ്ങളും പ്രവർത്തനരഹിതമായി മാറുന്നു. 2017 ൽ ഏകദേശം 85 ശതമാനം സെപ്സിസ് കേസുകളും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം സോഷ്യോഡെമോഗ്രാഫിക് സംസ്ഥാനങ്ങളുള്ള രാജ്യങ്ങളിലാണെന്നും 40 ശതമാനം കേസുകളും 5 വയസ്സിന് താഴെയുള്ള കുട്ടികളിലാണെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് .