ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 24 വർഷങ്ങൾക്ക് മുമ്പ് സഫോക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സ്റ്റീവ് റൈറ്റ് അറസ്റ്റിൽ. 17 കാരിയായ വിക്ടോറിയ ഹാളിനെ 1999 സെപ്റ്റംബർ 19-ന് ഞായറാഴ്ച പുലർച്ചെയാണ് കാണാതായത്. അഞ്ചു ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

65 കാരനായ റൈറ്റ് 2006 ൽ ഇപ്‌സ്‌വിച്ചിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. വിക്ടോറിയ ഹാൾ കേസുമായി ബന്ധപ്പെട്ട് 2021 ലാണ് റൈറ്റ് ആദ്യം അറസ്റ്റിലായത്. വിക്ടോറിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2021 ൽ ആദ്യം അറസ്റ്റിലായ അതേ വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച വീണ്ടും അറസ്റ്റ് ചെയ്തതായി സഫോക്ക് പോലീസ് സ്ഥിരീകരിച്ചു.

അന്വേഷണത്തിനൊടുവിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിക്ടോറിയയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് 2021 ജൂലൈ 28 ന് റൈറ്റിനെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 1999 സെപ്റ്റംബർ 18-ന് ഫെലിക്‌സ്‌റ്റോവിലെ ബെന്റ് ഹില്ലിലുള്ള ബാൻഡ്‌ബോക്‌സ് നിശാക്ലബിൽ ഒരു സുഹൃത്തിനോടൊപ്പം നൈറ്റ് ഔട്ടിന് പോയതാണ് വിക്ടോറിയ. ഇരുവരും പിരിഞ്ഞെങ്കിലും വിക്ടോറിയ വീട്ടിലെത്തിയില്ല. അഞ്ച് ദിവസത്തിന് ശേഷം വിക്ടോറിയയുടെ ശരീരം ക്രീറ്റിംഗ് സെന്റ് പീറ്ററിലെ ക്രീറ്റിംഗ് ലെയ്‌നിലെ വയലിൽ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്ന് സഫോക്ക് പോലീസ് ആവശ്യപ്പെട്ടു.