യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ സംഘടനയായ സേവനം യു കെയുടെ പുതിയ ഒരു യൂണിറ്റു കൂടി ലണ്ടനിൽ തുടക്കം കുറിച്ചു. ലണ്ടന്റെ തെക്കുഭാഗം, സസെക്‌സിന്റെ വടക്കുഭാഗം, എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും കെന്റിലെ അംഗങ്ങളും ചേർന്നാണ് പുതിയ യൂണിറ്റ്‌ രൂപീകരിച്ചത്. കുറച്ചുകാലമായി ഈ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ അഭിലാഷമാണ് SEVANAM SOUTH EAST എന്ന യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണ നൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

യൂണിറ്റ് എത്രയും പെട്ടെന്ന് വിപുലമാക്കുവാനും എല്ലാ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു ഒരു സംഗമം ഫെബ്രുവരി നാലിന് ലണ്ടനിൽ വച്ചു നടത്തുവാനും തീരുമാനമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സേവനത്തിന്റെ ആത്മീയ വിഭാഗം കൺവീനർ ശ്രീ സദാനന്ദൻ ദിവാകരൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ സിബി കുമാറിനെയും , കൺവീനറായി ശ്രീ ജിതേന്ദ്രനെയും, ട്രഷററായി ശ്രീ ഷിബു മനോഹരനെയും തെരഞ്ഞെടുത്തു. യോഗത്തിൽ സേവനം യു കെ മുൻ കൺവീനർ ശ്രീ ദിലീപ് വാസുദേവൻ, ശ്രീ സദാനന്ദൻ ദിവാകാരൻ, ശ്രീ സിബി കുമാർ, ശ്രീ ബിജു ജനാർദ്ദനൻ, ശ്രീ ഗണേഷ് ശിവൻ തുടങ്ങിയവർ സംസാരിച്ചു. സേവനം സൗത്ത് ഈസ്റ്റ്‌ യൂണിറ്റുമായി പ്രവർത്തിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കുക.

ബിജു ജനാർദ്ദനൻ -+447735368567
ഗണേഷ് ശിവൻ – +447405513236