ഗുരുദേവദർശനങ്ങളുടെ പ്രസക്തി ലോകം മുഴുവൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഗുരുദേവ ദർശനം സമസ്ത ജീവജാലങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയായിരുന്നുവെന്ന് നാമോരോരുത്തരും തിരിച്ചറിയണം മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങളാണ് സമൂഹത്തിനു പകർന്നു നൽകിയിട്ടുള്ളത്. മാനവരാശിക്ക് ഗുരു നൽകിയിട്ടുള്ള മഹാമന്ത്രമാണ് “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നത്. ഈ മഹാമന്ത്രം ജനം ഏറ്റെടുക്കുകയും പരസ്പര സ്നേഹത്തിലധിഷ്ഠിതമായ അതിരുകളില്ലാത്ത ഏകലോകം സംജാതമാവുകയും ചെയ്യുമ്പോൾ മാത്രമാണ് ഗുരുദർശനം പൂർണമായും നടപ്പാവുകയുള്ളൂ.

നോട്ടീഗ്ഹാമിലും പരിസര പ്രദേശങ്ങളിലും ഉള്ള ഗുരുഭക്തരുടെ നിർദേശം അനുസരിച്ചു ഇന്ന് ഉച്ചക്ക് 2 മണി മുതൽ നോട്ടീഗ്ഹാമിൽ വച്ചു നടക്കുന്ന വച്ചു നടക്കുന്ന സമ്മേളനത്തിൽ സേവനം യു കെയുടെ നോട്ടീഗ്ഹാം യൂണിറ്റിനു തിരി തെളിയുകയാണ്. സേവനം യുകെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ്, നാഷണൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ഗുരുമിത്ര പ്രതിനിധികൾ, കുടുംബയൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സൂര്യൻ അസ്‌തമിക്കാത്ത ഈ സാമ്രാജ്യത്തിൽ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ നമുക്ക് ഒരേ മനസോടെ കൈ കോർക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Venue :- Turner Grove, Hucknall, Nottingham, NG15 6XE
Time :- 2PM