മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനായ മെല്ജിഭായ് വഘേലയാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നദിയാദിലാണ് സംഭവം. ഇയാളുടെ മകള്‍ പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാര്‍ഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രണയം തകര്‍ന്നതിന് പിന്നാലെ 15കാരന് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു ജവാന്. സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും കൈയ്യാങ്കളിയിലേക്കും എത്തി. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മര്‍ദിച്ചത്.
ജവാനൊപ്പം മറ്റു കുടുംബാംഗങ്ങളും ചോ?ദ്യം ചെയ്യാനായി എത്തിയിരുന്നു എന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply