സ്വന്തം ലേഖകൻ

സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ ആണ് . ഞായറാഴ്ച വൈകുന്നേരം 7 40 ഓടുകൂടി ഇൻഫോർഡ്ലുള്ള, സെവൻ കിങ്സിലെ എൽമാസ്റ്റഡ് റോഡിലാണ് സംഭവം നടന്നത്. ഇരുപത്, മുപ്പത് വയസ്സ് പ്രായമുള്ള മൂന്നുപേർ സംഭവസ്ഥലത്ത് ഉണ്ടായ അടിപിടിക്കിടെ കുത്തേറ്റ് മരിക്കുകയായിരുന്നു എന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. 29 ഉം 39ഉം വയസ്സുള്ള രണ്ടു പേരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ആയുധമേന്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള പോരാണ് മൂന്നു പേരുടെ മരണത്തിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റീവ് ക്ലേമാൻ പറഞ്ഞു. രണ്ടുപേർ അറസ്റ്റിൽ ആയ സ്ഥിതിക്ക് അന്വേഷണം പുരോഗമിക്കുകയാണ്. സംഘട്ടനം ഉണ്ടായവർക്ക് പരസ്പരം അറിയാമായിരുന്നുവെന്നും ഇരുകൂട്ടരും സിഖ് വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ഇതേ സ്ഥലത്ത് സമാനമായ രീതിയിൽ സംഘട്ടനം ഉണ്ടായിരുന്നു എന്ന് പരിസരവാസിയായ സാബിഷ് ഖുറേഷി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് സംഭവങ്ങളുമായി ബന്ധം ഉണ്ടായിരിക്കണം എന്ന് അദ്ദേഹം തീർത്തു പറയുന്നു. അന്ന് ഞാൻ നിങ്ങളെ കൊല്ലും എന്ന് ഒരാൾ ആക്രോശിച്ചതായും, കൊല്ലുന്നത് ഒന്ന് കാണണം എന്ന് മറ്റൊരാൾ മറുപടി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു . ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻതന്നെ താനും സമീപവാസികളും ചേർന്ന് അവർക്ക് സിപിആർ നൽകാൻ ശ്രമിച്ചു എന്നും ഖുറേഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമ്പോൾ ഒരാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. രണ്ടുപേരും കഷ്ടിച്ച് ശ്വാസം എടുക്കുന്ന അവസ്ഥയിലായിരുന്നു. ഇരുവരും ബോധരഹിതരായിരുന്നു. തെരുവ് മുഴുവൻ രക്തക്കളമായി മാറിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിസരം മുഴുവൻ അക്രമാസക്തമായിരുന്നു എന്നും, വലിയ ശബ്ദം കേട്ടുകൊണ്ടാണ് താൻ വീടിനു വെളിയിൽ ഇറങ്ങി യത് എന്നും പരിസരവാസിയായ ലൂയിസ് പറഞ്ഞു. ഒരു സിനിമയിലെതുപോലെ ഭയാനകമായ ദൃശ്യങ്ങൾ ആയിരുന്നു അവിടെ നടന്നത്. മരണപ്പെട്ടവർ ആരാണെന്ന് ഇനിയും ഔദ്യോഗികമായി തിരിച്ചറിയേണ്ട ഇരിക്കുന്നു.

ഞായറാഴ്ച സംഭവശേഷം പരിസരം മുഴുവൻ പൊലീസിനെ വിന്യസിച്ചിരുന്നു. സംഭവം നടന്ന ഉടൻ തന്നെ പോലീസ് ഫോറൻസിക് പരിശോധന നടത്തിയിരുന്നു. ഉടൻതന്നെ എമർജൻസി സർവീസ് വിളിച്ചെങ്കിലും അവർക്കും ആരേയും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും എന്ന് പ്രതീക്ഷിക്കുന്നു. റെഡ് ബ്രിഡ്ജ് ഏരിയയിൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.

സംഭവത്തെ അപലപിച്ച ലണ്ടൻ മേയർ സാദിക്ക് ഖാൻ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ പേരിൽ ദുഃഖം രേഖപ്പെടുത്തുന്നു എന്നും. മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും സമീപവാസികൾക്കും തന്റെ പരിപൂർണ്ണമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് ബ്രിഡ്ജ്ഭാഗത്തെ സിഖ് കമ്മ്യൂണിറ്റിയിൽ നിന്ന് ഇതുപോലെ ഒരു വാർത്ത അപ്രതീക്ഷിതമാണ് എന്ന് റെഡ്ബ്രിഡ്ജ് കൌൺസിൽ നേതാവായ ജാസ് അത്വാൽ പറഞ്ഞു.