ലൈംഗികത എന്നാല്‍ ആസ്വദിക്കാനുള്ളതാണ്. സ്ത്രീയും പുരുഷനും അത് ഒരുപോലെ ആസ്വദിച്ചാല്‍ മാത്രമേ ലൈംഗികത പൂർണ്ണതയിൽ എത്തുകയുള്ളൂ. എല്ലാ കാര്യങ്ങളും ധൃതിയിൽ ചെയ്‌ത് തീർക്കുന്ന പുരുഷന്മാർ ഇത് നിർബന്ധമായും വായിച്ചിരിക്കണം. കാരണം എല്ലാത്തിലും നിങ്ങൾ കാണിക്കുന്ന തിടുക്കം കിടപ്പറയിൽ പുറത്തെടുത്താൽ അത് ദാമ്പത്യ ബന്ധത്തിലെ തകർച്ചയിലേക്ക് വഴി വയ്‌ക്കാമെന്ന് ഗവേഷകർ പറയുന്നു. കിടപ്പറയിൽ പങ്കാളിയോടൊപ്പമുള്ള ആനന്ദ നിമിഷങ്ങൾക്ക് എത്രത്തോളം ദൈർഘ്യമുണ്ടാവണമെന്ന് പലർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഗവേഷകർ കൃത്യമായ ഒരുത്തരം കണ്ടെത്തിയിരിക്കുന്നു.

കിടപ്പറയിൽ പൂർണമായ സംതൃപ്‌തി കൈവരിക്കാൻ സ്ത്രീയ്‌ക്ക് ഏതാണ്ട് അരമണിക്കൂറോളം നിങ്ങളെ ആവശ്യമായി വരും. കൃത്യമായി പറഞ്ഞാൽ 25 മിനുട്ടും 51 സെക്കന്റും. പുരുഷന്മാർക്ക് 25 മിനിട്ടും 42 സെക്കന്റും വേണം തങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ സംതൃപ്‌തി കൈവരാൻ. എന്നാൽ ലോകത്തുള്ള പുരുഷന്മാരിൽ ഭൂരിഭാഗവും തങ്ങളുടെ പങ്കാളിക്ക് ഇത്രയും സമയം അനുവദിച്ച് കൊടുക്കാറില്ലെന്നും പഠനം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിലെ പുരുഷന്മാരുടെ കാര്യം അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ താഴ്ന്നതാണെന്നും പഠനത്തിൽ പറയുന്നു. അമ്പതിനോടടുത്ത് പ്രായം വരുന്ന പുരുഷന്മാരാണ് ഇക്കാര്യത്തിൽ കുറച്ചെങ്കിലും ആത്മാർത്ഥ കാണിക്കുന്നത്.

പരിഹാരം…
എല്ലാം പെട്ടെന്ന് തീർക്കാമെന്ന ചിന്തയിൽ കാര്യങ്ങൾ കൈവിട്ട് പോകുന്നവർക്ക് വേണ്ടി ചില നിർദ്ദേശങ്ങളും പഠനം മുന്നോട്ട് വയ്‌ക്കുന്നു
1. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പങ്കാളിയോട് പ്രണയം തുളുമ്പുന്ന പഞ്ചാര വാക്കുകൾ പറയാൻ ശ്രമിക്കുക
2.  ഒരു വാക്കോ, സ്പര്‍ശനമോ, ചുംബനമോ കൊണ്ട് പുരുഷന്‍ ഉത്തേജിതനാകും, എന്നാൽ സ്ത്രീ ശരീരം അങ്ങനെയല്ല
3. സ്ത്രീയുടെ ശരീരത്തിൽ വികാരങ്ങൾ ഉണർത്തുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവ കണ്ടെത്തി സ്‌പർശനത്തിലൂടെ അവളെ ഉണർത്തുക
4. സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനൊപ്പം കിടപ്പറയിൽ അവൾ ആഗ്രഹിക്കുന്നതെന്താണെന്ന് കൂടി മനസിലാക്കുക
5. ബാഹ്യകേളികളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക
6. പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം… ലൈംഗിക ആസ്വാദനം കേവലം ശാരീരിക പ്രവർത്തനമല്ലെന്നും മാനസികമായ ഇഴയടുപ്പം കൂട്ടേണ്ട സംഗതിയാണെന്നും മനസിലാക്കണം.