ക്രൂരമായ മർദ്ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നും ബാംഗ്ലൂർ പോലീസ് കണ്ടെത്തി. പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടർന്ന് രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലാദേശിൽ നിന്ന് വന്ന ആറ് പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പും പ്രതികളുടെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും വെച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ബാംഗ്ലൂർ പോലീസ് വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നു. 22 വയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറുന്നത് വരെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.
മനുഷ്യക്കടത്തിലൂടെ ബാംഗ്ലൂരിൽ എത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിൽ എത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ചതിനു ശേഷമായിരുന്നു പീഡനം. പ്രതികളിലൊരാൾ തന്നെ പകർത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.അതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തെളിവെടുപ്പിന് എതിരെ കടന്നു കളയാൻ ശ്രമിച്ച രണ്ട് പേരെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു.
എന്നാൽ ഇരയായ പെൺകുട്ടിയുടെ മൊഴി കോടതിക്ക് ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്ന് വ്യക്തമാക്കിയ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാർലറിൽ ജീവനക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.
	
		

      
      



              
              
              




            
Leave a Reply